0%

Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]

Author : Spulber Read All Parts 18.5K

വലിയ പണക്കാരനുമാണ്..നദീറയെ അവൻ പൊന്നുപോലെ നോക്കിക്കോളും..

“മോളോടൊന്ന് ചോദിക്കണ്ടേ

ഇക്കാ… ?..

അവളുടെ അഭിപ്രായവും ഒന്നറിയണ്ടേ… ?”..

നദീറ ഇവിടുന്ന് പോകുന്നതിൽ വിഷമമുണ്ടെങ്കിലും, അവൾക്കൊരു നല്ല ജീവിതം കിട്ടുന്നതിൽ ഉമ്മാക്കും സന്തോഷമാണ്..

“” ഉം… ചോദിക്കണം..അവളുടെസമ്മതാ ആദ്യമറിയേണ്ടത്… നീ സാവകാശം അവളോട് കാര്യം പറ… ഇതറിയുമ്പോ ഒരു കരച്ചിലും പിഴിച്ചിലുമൊക്കെ ഉണ്ടാവും… എന്നാലും നീ തഞ്ചത്തിൽ കാര്യം പറഞ്ഞ് മനസിലാക്ക്… ജമാലിനെ മോൾക്കും അറിയുന്നതാണല്ലോ… “..

ഹുസൈൻ ഹാജി ആ ചുമതല ഭാര്യയെ ഏൽപിച്ചു..

“” ഞാൻ സംസാരിക്കാം ഇക്കാ… ഇത് കേൾക്കുമ്പോ എന്താണാവോ മോള് വിചാരിക്കുക… ?””..

അടുക്കളയിൽ നിന്ന് എല്ലാം കേട്ട നദീറക്ക് തനിക്കുണ്ടായ വികാരം എന്താണെന്ന് മനസിലായില്ല.. ദേഷ്യമാണോ,സങ്കടമാണോ, സന്തോഷമാണോ,ഞെട്ടലാണോ എന്നറിയില്ല.. ഈ വാർത്ത തീർത്തും അപ്രതീക്ഷിതമായിരുന്നു.. ഒരു രണ്ടാം വിവാഹം അവൾ ചിന്തിച്ചിട്ട് കൂടിയില്ലായിരുന്നു..

ജമാലിക്കയെ അടുത്തറിയാം.. സീനത്ത് അടുത്ത കൂട്ടുകാരിയായിരുന്നു… രണ്ട് കുടുംബങ്ങളും സൗദിയിൽ തന്നെയായിരുന്നു..രണ്ട് കുടുംബങ്ങളും പരസ്പരം ഫ്ലാറ്റുകളിൽ പോയി താമസിച്ചിട്ടുണ്ട്.. അനേകം യാത്രകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്..

പക്ഷേ,ജമാലിക്കയെ വേറൊരു രീതിയിൽ ഇത് വരെ കണ്ടിട്ടില്ല.. വളരെ മാന്യമായ പെരുമാറ്റമാണ്.. ഇക്കയുടെ ഭാര്യയാവുക എന്നാൽ അതൊരു ഭാഗ്യം തന്നെയാണ്.. സീനത്തിനെ ഇക്ക സ്നേഹിച്ചത് താൻ കണ്ടറിഞ്ഞതാണ്.. നല്ല സുമുഖനും,ആരോഗ്യവാനുമാണ് ഇക്ക.. നല്ല പണക്കാരനും.. തന്നെ പൊന്നുപോലെ നോക്കുമെന്നുറപ്പാണ്..തന്റെ മക്കളെ സ്വന്തം മക്കളായും ഇക്ക പോറ്റും..

ഒരു രണ്ടാം വിവാഹം ഉണ്ടെങ്കിൽ ജമാലിക്കയേക്കാൾ യോഗ്യനായ വേറൊരാളില്ല..

പക്ഷേ,......

ഇപ്പോ തനിക്കതിനാവുമോ.. ?..

ഒരു വർഷം മുൻപ് വരെ ഇക്കയിത് പറഞ്ഞിരുന്നെങ്കിൽ മറുത്തൊന്ന് ചിന്തിക്കാതെ താൻ സമ്മതം മൂളിയേനെ..പക്ഷേ, ഇനിയതിന് പറ്റുമോ…

💬 Comments

View all comments