0%

Chapter Title : ഇഷയുടെ ജീവൻ [Karan]

Author : Kambikathakal Read All Parts 783

കാണാൻ ആള് സുന്ദരിയാണ്. അധികം തടി ഇല്ല. എന്നാൽ തീരെ മെലിഞ്ഞിട്ടുമല്ല. 165 cm ഉയരം, അവർ ഗ്ലാസ് ഫിഗർ, മാനിറത്തിനും വെളുപ്പ് നിറത്തിനും ഇടയിൽ നിൽക്കുന്ന നിറം. ഒരു ടിപ്പിക്കൽ നായികയ്ക്ക് വേണ്ടിയുള്ള എല്ലാ ഫീച്ചേഴ്സും ഉണ്ട്. യോഗ പഠിച്ചിട്ടുള്ളത് കൊണ്ട് നന്നായി വഴങ്ങുന്ന ശരീരം.

അതിലെല്ലാം ഉപരി, നന്നായി അഭിനയിക്കും. തിരുവനന്തപുരത്തു വച്ച്  നാടകങ്ങളിൽ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ ഇഷക്ക് കഴിഞ്ഞിരുന്നു. എന്നാൽ കാണാൻ ആൾക്കാർ കുറവായത് കൊണ്ട് സിനിമകളിലും മറ്റും വലിയ രീതിയിൽ അവസരങ്ങൾ ലഭിക്കാതെ പോയി. അധികം ചാന്സുകൾ ഒന്നും കിട്ടുന്നില്ല. വീട്ടുകാരറിയാതെ കോളേജ് സമയത്തു, ആക്ടിങ് കോച്ചിങ്ങിനൊക്കെ പോയിട്ടുണ്ട്. അന്ന് അതിനു പൈസ ഒക്കെ ശെരിയാക്കി കൊടുത്തത് ജീവനായിരുന്നു.

ജീവൻ ഒരു സാധാരണ പയ്യനായിരുന്നു. 170 സെന്റീമീറ്റർ പൊക്കം. മാനിറം. ഒരു ആവറേജ് ശരീരം. വയറൊന്നും ഇല്ല. എങ്കിലും അവന്റെ കണ്ണുകളിൽ വല്ലാത്ത ഒരു ശക്തി ഉണ്ടായിരുന്നു. അതിലാണ് ഇഷയ്ക്ക് ഇവനോട് ഇഷ്ടം തോന്നിയതും. ആഴ്ചയിൽ ഒരു മൂന്നു നാലു ദിവസം ഫുട്ബോൾ കളിയ്ക്കാൻ പോകും എന്നതൊഴിച്ചാൽ വേറെ വ്യായാമം ഒന്നും ഇല്ല. അധികം ദേഷ്യപ്പെടാത്ത, എന്നാൽ  ഇമോഷണൽ ആയ ഒരു യുവാവ്.

സത്യത്തിൽ രണ്ടു പേരും കൊച്ചിയിൽ തട്ടിമുട്ടിയാണ് പോയിരുന്നത്. ഇഷ ഒരു ബുക്ക് സ്റ്റോറിൽ നിൽക്കുന്നുണ്ട്. ജീവൻ ഫുഡ് ഡെലിവറിയും. ഇടയ്ക്ക് ഇഷക്ക് വല്ല മോഡലിംഗ് വർക്കും കിട്ടിയാൽ  കുറച്ചു പൈസ അതിൽ നിന്ന് കിട്ടും. ആറേഴു മാസം ആയി കൊച്ചിയിൽ വന്നിട്ട്. ഇഷക്ക് സ്വന്തം കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട് അവൾ ചെറിയ

💬 Comments

View all comments