Chapter Title : ഇഷയുടെ ജീവൻ [Karan]
റോളിൽ ഒന്നും ആദ്യ സിനിമ ചെയ്യുന്നില്ല എന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയാണ്.
ഇനി കഥയിലേക്ക്......
രാവിലെ ഒരു എട്ടു മണി ആയിക്കാണും. ഇഷ അകത്തു കുളിക്കുകയാണ്. ജീവൻ അടുക്കളയിൽ നിന്ന് ഫുഡ് ഉണ്ടാക്കുന്നു. സ്പീക്കറിൽ ഇഗ്ളീഷ് പോപ്പ് മെലഡീസ് മുഴങ്ങുന്നുണ്ട്. ഇഷ തിടുക്കത്തിൽ ഒരു ടവ്വലും ഉടുത്തു ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി. അവൾ അവളുടെ പുഷപ്പ് ബ്രാ ഇട്ടു. നേരെ പോയി ഒരു ടീ ഷർട്ടും സ്കിൻ ഫിറ്റ് ജീൻസും എടുത്തിട്ടു പുറത്തേക്ക് വന്നു. ഇത്രയും നേരം അത്രയും ജീവൻ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുകയായിരുന്നു.
ഇഷ : "ബേബി.. എന്തായി?"
ജീവൻ : "ദേ കഴിഞ്ഞു"
ഇതും പറഞ്ഞു ജീവൻ പുറത്തേക്ക് ഫുഡ്ഡുമായി വന്നു. ബ്രെഡ്ഡും മുട്ട സ്ക്രാമ്പിൾ ചെയ്തതുമായിരുന്നു... ഇഷയുടെ ഏറ്റവും ഇഷ്ടമുള്ള ബ്രെക്ക്ഫാസ്റ്റ്. അവനതു മേശപ്പുറത്തേക്ക് വച്ച് ഇരുന്നു.
ഇഷക്ക് സന്തോഷമായി. അവൾ അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു. അവൻ തിരിച്ചും ഒന്ന് കൊടുത്തു.
ജീവൻ : "ഇന്ന് നിന്റെ ബിഗ് ഡേ അല്ലേ. ഞാൻ ഇതെങ്കിലും ചെയ്യണ്ടേ........ ഇന്നലെ പറഞ്ഞപോലെ ഇപ്പോ നിനക്ക് പേടി ഒന്നും ഇല്ലല്ലോ അല്ലെ?"
ഇഷ : "ചെറുതായിട്ട് ഉണ്ടെടാ. ആർ എം വിയുടെ പടത്തിൽ അവസാന റൌണ്ട് ഓഡിഷനിൽ കിട്ടുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ. എന്തെങ്കിലും നടന്നാൽ നമ്മുടെ കാര്യം രക്ഷപെട്ടു."
ആർ എം വിനോദ് എന്ന സംവിധായകന്റെ കാര്യമാണ് അവൾ പറഞ്ഞത്. അയാൾ മലയാളത്തിലെ മികച്ച ഒരു സംവിധായകൻ ആണ്. വളരെ വ്യത്യസ്തമായ അഞ്ചു പടങ്ങൾ ചെയ്ത ഒരാൾ. അതിൽ നാലും ഹിറ്റ്.
ജീവൻ
💬 Comments
View all comments