Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 1 kalyani [ഗില്ലി ബാല]
പതുക്കെ തന്റെ സാരിയും പാവാടയും ഒതുക്കി നേരെയിരുന്നെങ്കിലും അവളുടെ മുഖത്ത് നേരത്തെ കണ്ട ആ പരിഭ്രമം മാറി ഒരുതരം ആലോചന പടർന്നിരുന്നു.
പതിയെ അവൾ ആ നിശബ്ദത മുറിച്ചു.
"അച്ചായാ... ഞാൻ ഒരു കാര്യം ചോദിച്ചാൽ സങ്കടം തോന്നുമോ?" അവൾ പതുക്കെ എന്റെ മുഖത്തേക്ക് നോക്കി.
"ചോദിക്ക് കല്യാണി, സങ്കടപ്പെടാൻ നമ്മൾ അത്രയ്ക്ക് അപരിചിതരല്ലല്ലോ ഇപ്പോൾ." ഞാൻ ഒരു ചിരിയോടെ മറുപടി നൽകി.
"അല്ല... ഈ 2 ലക്ഷം രൂപയൊക്കെ കൊടുത്ത് ഫോട്ടോഷൂട്ട് ചെയ്യാൻ ഇത്രയും പെൺകുട്ടികൾ അച്ചായന്റെ അടുത്ത് വരുന്നുണ്ടോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ശരിക്കും അത്രയും ഡിമാൻഡ് ഉണ്ടോ അച്ചായാ?" അവൾ അല്പം അവിശ്വാസത്തോടെ ചോദിച്ചു.
ഞാൻ ഒന്ന് ഉറക്കെ ചിരിച്ചു. മുന്നിലിരുന്ന മണിയും അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
"കല്യാണി, നിനക്ക് ഇതൊരു വലിയ തുകയായി തോന്നും. പക്ഷെ ഈ ഇൻഡസ്ട്രിയിൽ ഐഡന്റിറ്റി ഉണ്ടാക്കാൻ നോക്കുന്നവർക്ക് ഇതൊരു ഇൻവെസ്റ്റ്‌മെന്റ് ആണ്. ഈ ജോസ് എന്ന അച്ചായന്റെ ബേസിക് പേയ്‌മെന്റ് ആണ് 2 ലക്ഷം രൂപ. അത് എന്റെ ഫോട്ടോകൾക്ക് മാർക്കറ്റിലുള്ള വാല്യൂ ആണ്. ഞാൻ നിന്നെ വിളിച്ചത് നിന്റെ പ്രൊഫൈലിൽ എനിക്ക് ഒരു സ്പാർക്ക് തോന്നിയത് കൊണ്ടാണ്."
ഞാൻ സീറ്റിൽ ഒന്നൂടെ ചാരിയിരുന്നു.
"എന്റെ ഷെഡ്യൂൾ നീ ഒന്ന് കണ്ടാൽ മതി. മാസം പത്തും പതിനഞ്ചും കുട്ടികളാണ് ഷൂട്ടിനായി ക്യു നിൽക്കുന്നത്. പക്ഷെ ഞാൻ എല്ലാവരെയും എടുക്കാറില്ല. ആരെ എടുത്താൽ എന്റെ ബ്രാൻഡ് വാല്യൂ കൂടുമെന്നും ആരെ വളർത്തിയാൽ നാളെ അവർക്ക് ഗുണമുണ്ടാകുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്."
"അച്ചായൻ പറഞ്ഞത്
💬 Comments
View all comments