Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺
വിരൽ ചൂണ്ടി പറഞ്ഞു. "ഇനി ഈ പരിസരത്ത് നിങ്ങളെ കണ്ടു പോകരുത്. ഗെറ്റ് ഔട്ട്!"
അവളുടെ ആ ആജ്ഞാപിതമായ സ്വരം കേട്ട് ആരും എതിർക്കാൻ നിന്നില്ല. അവർ അലക്സിനെ താങ്ങിപ്പിടിച്ച് പതുക്കെ താഴേക്ക് കൊണ്ടുപോയി. തങ്ങൾ ചെയ്തത് അതിരുവിട്ടുവെന്ന ബോധം ലഹരിക്കിടയിലും അവർക്ക് തോന്നിയിരിക്കണം.
ടറസ്സിൽ വീണ്ടും നിശബ്ദത പടർന്നു. ഹൻസുബി തളർച്ചയോടെ ഭിത്തിയിൽ ചാരി ഇരുന്നു.
അവളുടെ ശ്വാസം അപ്പോഴും വല്ലാതെ ഉയരുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.
ആ ബഹളങ്ങളെല്ലാം ഒഴിഞ്ഞുപോയപ്പോൾ ആ വലിയ വീട് പെട്ടെന്ന് ഒരു ശ്മശാനം പോലെ നിശബ്ദമായി. താഴെ നിന്നും കാറുകൾ സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദവും ദൂരേക്ക് മറഞ്ഞു. ടറസ്സിലെ മങ്ങിയ വെളിച്ചത്തിൽ ഹൻസുബി തളർച്ചയോടെ നിലത്തിരുന്നു. അവളുടെ ആ സ്പൈഡർമാൻ കോസ്റ്റ്യൂം പലയിടത്തും വലിഞ്ഞു മുറുകിയിരുന്നു, മുടിയിഴകൾ മുഖത്തേക്ക് അലസമായി വീണുകിടക്കുന്നു.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു, തോളിൽ കയ് വെച്ചു. "സാരമില്ല മോളെ... വിട്ടേക്ക്. ലഹരി തലയ്ക്ക് പിടിച്ചാൽ മനുഷ്യൻ മൃഗമാകും."
അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. "സോറി അച്ചായാ... എനിക്ക് വല്ലാത്ത നാണക്കേട് തോന്നുന്നു. അച്ചായനെ ഇവിടെ എത്തിച്ചിട്ട് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഞാൻ കരുതിയതല്ല."
"അതൊന്നും സാരമില്ല ... അവൻ ആരായിരുന്നു? നിന്റെ അത്രയും അടുപ്പമുള്ള ഒരാളാണെന്ന് തോന്നിയല്ലോ," ഞാൻ പതുക്കെ ചോദിച്ചു.
അവൾ ഒരു ദീർഘനിശ്വാസം വിട്ടു. "അതായിരുന്നു അലക്സ്. എന്റെ ബോയ്ഫ്രണ്ട്... അല്ലെങ്കിൽ അങ്ങനെയായിരുന്നു ഞാൻ കരുതിയിരുന്നത്. സിനിമയിലും മോഡലിംഗിലും എനിക്ക് കിട്ടുന്ന അവസരങ്ങളെ അവൻ എപ്പോഴും സംശയത്തോടെയാണ്
💬 Comments
View all comments