0%

Chapter Title : ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.7K

എല്ലാം കൂടി മൂന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കാം. അച്ചായനും സന്തോഷം ഞങ്ങൾക്കും സന്തോഷം. എന്താ ഡീൽ ഉറപ്പിക്കാമോ?"

​ഗൗരിയുടെ ആ ഉറച്ച സംസാരവും ആത്മവിശ്വാസവും അച്ചായന് ഇഷ്ടപ്പെട്ടു

. "ശരി കൊച്ചേ... നിന്റെ ആ സംസാരം കൊണ്ട് ഞാൻ ഇത് സമ്മതിക്കുന്നു. മൂന്നര ലക്ഷം... ഡീൽ ഉറപ്പിച്ചു."

​യാത്രയുടെ ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ അച്ചായൻ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചു.

"അപ്പൊ എല്ലാം ശരിയായി. പക്ഷേ നിങ്ങൾക്ക് കൂട്ടിന് വേറെ ആരാ വരുന്നത്? വീട്ടിൽ നിന്ന് വേറെ ആരെങ്കിലും ഉണ്ടോ?"

​ഗൗരി ഒന്ന് സംശയിച്ചു, പിന്നെ പറഞ്ഞു. "ഇല്ല അച്ചായാ... ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ. വേറെ ആരെയും കൂട്ടാൻ പ്ലാൻ ഇല്ല."

​അതുകേട്ടതും അച്ചായന്റെ മുഖം മാറി. ഗൗരവത്തോടെ അച്ചായൻ മുന്നോട്ട് ആഞ്ഞു.

"അതെങ്ങനെ ശരിയാകും? മേഘാലയ എന്നൊക്കെ പറയുന്നത് ദൂരസ്ഥലമാണ്. രണ്ട് പെൺകുട്ടികൾ മാത്രം വരുന്നത് അത്ര സേഫ് അല്ല .  നിങ്ങൾ രണ്ടുപേർ മാത്രം വരുന്നത് ഒരു പ്രശ്നം തന്നെയാണ്."

​അച്ചായന്റെ ആ സ്വരത്തിലെ ഗൗരവം കണ്ടപ്പോൾ ഗൗരിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം തെളിഞ്ഞു. അവൾ നിവേദ്യയെ ഒന്ന് നോക്കി.

ഗൗരി അല്പനേരം ആലോചിച്ചു. അച്ചായന്റെ വാക്കുകളിലെ ന്യായവും കരുതലും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും ഈ യാത്ര അവർക്ക് അത്രമേൽ പ്രധാനപ്പെട്ടതായിരുന്നു.

​"അച്ചായാ... ഞങ്ങൾക്കും പേടിയുണ്ട്. പക്ഷേ ഇത്രയും നല്ലൊരു അവസരം കളയാൻ വയ്യ,"

ഗൗരി വികാരാധീനയായി പറഞ്ഞു. അച്ചായൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.

​"അച്ചായാ, ഇതൊന്ന് സംസാരിക്കാമോ? എന്റെ

💬 Comments

View all comments