0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എന്നെക്കൊണ്ട് പറ്റിയില്ല.."

ദേവകി അമ്മ നടന്നകന്നു.

​മീര തളർന്ന് ഉമ്മറത്തെ പടികളിൽ ഇരുന്നു പോയി.

അത് അവൻ തന്നെയാകും!

നേരത്തെ സ്കൂളിൽ വെച്ച് കണ്ട, ആ കറുത്ത ഥാറിൽ പോയ അതേ യുവാവ്.

അയാൾ തന്റെ വീടിന് ചുറ്റും വട്ടമിടുകയാണ്.

താൻ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് അവളിൽ ഭയത്തോടൊപ്പം ഒരു തരം വല്ലാത്ത ഉൽക്കണ്ഠയും ഉണ്ടാക്കി.

​തളർന്നു കിടക്കുന്ന അമ്മ പോലും സന്ദീപിന്റെ പേര് വിളിച്ചു ചോദിക്കുന്നുണ്ടെങ്കിൽ... ഇതിൽ എന്തോ ഒരു നിഗൂഢതയില്ലേ? സന്ദീപ് മരിച്ചിട്ടില്ലെന്ന് അവളുടെ ഹൃദയം മന്ത്രിക്കാൻ തുടങ്ങി.

ദേവകി അമ്മ യാത്ര പറഞ്ഞ് പടിയിറങ്ങിയതും മീര ഉമ്മറത്തെ ഭാരമേറിയ ആ മരവാതിലുകൾ വലിച്ചടച്ച് കുറ്റിയിട്ടു.

പുറംലോകത്ത് നിന്നും താൻ സുരക്ഷിതയാണെന്ന് ബോധ്യപ്പെടുത്താൻ അവൾ ശ്രമിച്ചു.

അകത്തെ മുറിയിൽ അമ്മ ശാന്തമായി ഉറങ്ങുകയാണ്.

സന്ദീപിന്റെ അമ്മ... അഞ്ചു വർഷം മുമ്പ് മകൻ മരിച്ചതോടെ ആ തറവാട്ടിൽ ബാക്കിയായ ഒരേയൊരു കണ്ണി.

അമ്മയുടെ ചുളിഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കെ മീരയുടെ ഉള്ളിൽ നൊമ്പരമുണർന്നു.

സന്ദീപ് തിരിച്ചുവന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ പാവമായിരിക്കും. പക്ഷേ, വരുന്നത് തന്റെ സന്ദീപ് തന്നെയാണോ?

​തലയിൽ ഒരു വലിയ ഭാരം കയറ്റിവെച്ചതുപോലെ മീരയ്ക്ക് തോന്നി.

ഉടനെ ഒന്ന് കുളിച്ചാൽ ആശ്വാസം കിട്ടുമെന്ന് കരുതി അവൾ സ്വന്തം മുറിയിലേക്ക് നടന്നു.

ആ മഴയുള്ള കാലാവസ്ഥയിലും ​മുറിയിലെത്തിയ അവൾ ഫാൻ ഇട്ടു.

ജനലുകൾ പാതി തുറന്നു കിടക്കുകയായിരുന്നു.

പുറത്ത് പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.ഒരു നല്ല മഴക്കുള്ള കോള് ഉള്ളതായി അവൾക്ക് തോന്നി..

മഴയുടെ തണുപ്പുള്ള

💬 Comments

View all comments