0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കാറ്റ് മുറിക്കുള്ളിലേക്ക് ഇരച്ചുകയറി.

മീര തന്റെ നീല സാരിയുടെ മുന്താണി തോളിൽ നിന്നും മാറ്റി, അരയിൽ നിന്നും സാരിയുടെ ഓരോ ചുരുളുകളും അഴിച്ചു തുടങ്ങി.

​പെട്ടെന്നാണ് മുറിക്കു പുറത്തെ മുറ്റത്തു ഒരു കാൽപെരുമാറ്റം കേട്ടത്. കരിയിലകൾ അമരുന്ന ആ ശബ്ദം!

​മീര ഒരു നിമിഷം സ്തംഭിച്ചു പോയി. അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിന്നു. പാതി അഴിഞ്ഞു കിടന്ന സാരിത്തുമ്പ് അവൾ വിറയ്ക്കുന്ന കൈകളോടെ മാറോടടുക്കി പിടിച്ചു.

​അപ്പുറത്തെ ജനലിന്റെ പാളികൾക്കിടയിലൂടെ ആരുടെയോ നിഴൽ നീങ്ങുന്നത് അവൾ കണ്ടു. ഒരു നിമിഷം... ആ ചില്ലിനുമപ്പുറം രണ്ട് കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതായി അവൾക്ക് തോന്നി.

​"ആരാ?!!"

അവൾ ഉറക്കെ ചോദിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.

​ഭയത്തോടെ അവൾ ജനലിന് അടുത്തേക്ക് ഓടിച്ചെന്ന് ആ പാളികൾ വലിച്ചടച്ചു.

ജനലിന്റെ കുറ്റിയിടുമ്പോൾ അവളുടെ വിരലുകൾ തണുത്തുറഞ്ഞിരുന്നു.

മുറിയിലെ എല്ലാ ജനലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ഭിത്തിയിൽ ചാരി നിന്ന് കിതച്ചു.

​മുറിയിൽ ഇപ്പോൾ വെളിച്ചം കുറവാണ്. പെട്ടെന്ന് അവളുടെ ബെഡിലിരുന്ന ഫോൺ ശബ്ദിച്ചു. ഒരു സന്ദേശം വന്നിരിക്കുന്നു. അവൾ വേഗം ഫോൺ എടുത്തു.

​അതേ നമ്പറിൽ നിന്ന് തന്നെയായിരുന്നു അത്:

​"എന്തിനാ മീരേ ജനലുകൾ അടയ്ക്കുന്നത്? ആ പഴയ സന്ദീപിൽ നിന്നും നീ എപ്പോഴാണ് ഇത്രയധികം ഒളിച്ചു തുടങ്ങിയത്? നിന്റെ തോളിലെ ആ കുഞ്ഞു വട്ട മറുകുണ്ടല്ലോ... അത് കാണാൻ ഇന്നും അതേ ഭംഗിയുണ്ട്."

​മീരയുടെ കയ്യിൽ നിന്നും ഫോൺ താഴെ ബെഡിലേക്ക് വീണു.

​അവളുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു കയറി. തന്റെ ശരീരത്തിലെ ആ രഹസ്യമായ

💬 Comments

View all comments