0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കേൾക്കുമ്പോഴെല്ലാം അവളുടെ ഹൃദയം ഒന്ന് പിടയാറുണ്ടായിരുന്നു.

ഇന്ന് ആ ഗേറ്റ് അടഞ്ഞപ്പോൾ അവൾക്ക് തോന്നിയത് തന്റെ ആത്മാവിന്റെ പകുതി വീണ്ടും പടിയിറങ്ങി പോകുന്നു എന്നാണ്.

​അവൻ റോഡിലെ ഇരുട്ടിലേക്ക് മറയുന്നത് വരെ മീര അവിടെത്തന്നെ നിന്നു.

കയ്യിലിരുന്ന ഫോൺ അപ്പോഴും മിന്നിക്കൊണ്ടിരുന്നു. "നിന്റെ സന്ദീപ്" എന്ന ആ ചെറിയ സന്ദേശം അവളുടെ പേഴ്സണൽ നമ്പറിലെ ഇൻബോക്സിൽ കിടന്ന് തിളങ്ങി.

​"ഇത് എങ്ങനെ ?"

അവൾ സ്വയം ചോദിച്ചു.

​ഒരു വശത്ത് ലോജിക് പറയുന്ന ടീച്ചറുടെ ബുദ്ധി ഇതൊരു തട്ടിപ്പാണ്, ആരോ നിന്റെ രഹസ്യങ്ങൾ ചോർത്തി നിന്നെ ചതിക്കാൻ വന്നതാണ് എന്ന് പറയുന്നുണ്ടായിരുന്നു..

മറുഭാഗത്ത് വർഷങ്ങളോളം വിരഹമനുഭവിച്ച ആ പെണ്ണിന്റെ ഹൃദയം....അവന്റെ സ്പർശനം കള്ളമല്ല, ആ മണം കള്ളമല്ല, തന്റെ പൊക്കിൾച്ചുഴിയിലെ ആ വിരലമർത്തൽ സന്ദീപിന്റേത് മാത്രമാണ് എന്നും..

​അവൾ പതുക്കെ അകത്തേക്ക് നടന്നു.

ഡൈനിംഗ് ടേബിളിൽ അവൻ കുടിച്ചു വെച്ച ആ ചായ ഗ്ലാസ് അപ്പോഴും അവിടെയുണ്ടായിരുന്നു.

അതിന്റെ വശങ്ങളിൽ പറ്റിയിരിക്കുന്ന ചായയുടെ അംശം പോലും മീരയ്ക്ക് ഒരു സത്യവാങ്മൂലം പോലെ തോന്നി.

അവൾ ആ ഗ്ലാസ് കയ്യിലെടുത്തു. അവളുടെ വിരലുകൾ അവൻ സ്പർശിച്ച അതേ ഭാഗത്ത് അമർന്നു.

​മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജനാലയ്ക്കൽ പോയി നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കുമ്പോൾ മീരയുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ...

​"നീ ആരാണ്? എന്റെ സന്ദീപോ അതോ എന്റെ ഭ്രാന്തോ?"

ദൂരെ അവൻ പടിയിറങ്ങി പോകുമ്പോൾ, മീര ആ കല്യാണ ഫോട്ടോയിലേക്കും പിന്നെ ആ യുവാവിലേക്കും മാറി മാറി നോക്കി. ഇടവപ്പാതിയിലെ ആ വിരുന്നുകാരൻ അവളുടെ

💬 Comments

View all comments