Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എങ്ങനെ കിട്ടി?
ആ ചോദ്യം മീരയുടെ ഉള്ളിൽ വലിയൊരു സംശയമുണ്ടാക്കി.
ഫോണിലെ ആ സന്ദേശത്തിലേക്കും, ചായ കുടിച്ച ഒഴിഞ്ഞ ഗ്ലാസിലേക്കും നോക്കി അവൾ ആലോചിച്ചു—ഇതൊരു സ്വപ്നമാണോ അതോ അഞ്ചു വർഷത്തെ തന്റെ കാത്തിരിപ്പിന് ദൈവം നൽകിയ ഉത്തരമാണോ?!!!
മീരയുടെ കാലുകൾ തറയിൽ തറഞ്ഞുപോയി.
ഒന്നും മിണ്ടാനോ പ്രവർത്തിക്കാനോ കഴിയാത്ത ഒരുതരം ശൂന്യത അവളിൽ പടർന്നു.
അടുക്കളയിലെ ആ ചെറിയ ഇടനാഴിയിൽ അപ്പോഴും അവന്റെ ശരീരത്തിന്റെ ചൂടും, കാതോരത്ത് മന്ത്രിച്ച ആർദ്രമായ വാക്കുകളും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ ഏകാന്തതയുടെ മഞ്ഞുപാളികൾ ഒരു നിമിഷം കൊണ്ട് ഉരുകിത്തീർന്നതിന്റെ നടുക്കത്തിലായിരുന്നു അവൾ.
അപ്പോൾ ആ കിച്ചണിൽ ഉണ്ടായിരുന്ന ചെറിയ ചെമ്പ് പാത്രത്തിൽ നിന്നും ആ അടപ്രഥമൻ പായസത്തിന്റെ മണം അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി..
അയാൾ ആ സ്പൂണിൽ അല്പം കൈയിലേക്ക് അവൾ സന്ദീപിന്റെ ഓർമദിവസം തയ്യാറാക്കിയ ആ പായസം ഒഴിച്ചു രുചിച്ചുനോക്കി..
"പായസം അടിപൊളിയാണ് മീരാ.."
അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..
അവൻ പതുക്കെ തിരിഞ്ഞ് ലിവിങ് റൂമിലൂടെ നടന്നു. ഓരോ ചുവടിലും അവൾക്ക് കാണാമായിരുന്നു.അതൊരു അപരിചിതന്റെ നടത്തമല്ല. താൻ വർഷങ്ങളോളം കാത്തിരുന്ന, സ്വപ്നം കണ്ട തന്റെ സന്ദീപിന്റെ അതേ താളം.....
ഉമ്മറത്തെ വാതിൽക്കൽ എത്തിയപ്പോൾ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു...
ആ നോട്ടത്തിൽ "നീയെന്റേതാണ്" എന്നൊരു ഉറപ്പുണ്ടായിരുന്നു.
അവൻ പടികളിറങ്ങി മുറ്റത്തെ നനഞ്ഞ മണ്ണിലേക്ക് നടന്നു.
ഇടവപ്പാതിയുടെ ബാക്കിപത്രമെന്നോണം ആകാശം വീണ്ടും ഇരുണ്ടു കൂടിയിരുന്നു.
മുറ്റത്തെ മരങ്ങൾക്കിടയിലൂടെ അവൻ ഗേറ്റിനടുത്തേക്ക് നീങ്ങുന്നത് മീര നിർനിമേഷയായി നോക്കിനിന്നു.
ഗേറ്റ് തുറക്കുന്ന ആ പരിചിതമായ ശബ്ദം...
വർഷമായി ആ ശബ്ദം
💬 Comments
View all comments