Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മീരയുടെ കിതപ്പ് ഇനിയും അടങ്ങിയിട്ടില്ല. അവളുടെ കണ്ണുകളിൽ ഭയവും അവിശ്വസനീയതയും കലർന്ന ഒരുതരം നിസ്സഹായതയായിരുന്നു.
"എനിക്ക് മനസ്സിലാവും മീരാ..."
അവൻ വളരെ ശാന്തമായി പറഞ്ഞു.
"പെട്ടെന്ന് നിനക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. വിശ്വാസം എന്നത് ഒരു ദിവസം കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ലല്ലോ."
അവൻ മേശപ്പുറത്തിരുന്ന ചായക്കോപ്പയിലേക്ക് നോക്കി.
അതിൽ നിന്നും അല്പം ചായ ഒരു ഗ്ലാസിലേക്ക് പകർന്നു.
ചൂടാറാത്ത ആ ചായ പതുക്കെ ഊതിക്കുടിച്ചുകൊണ്ട് അവൻ മീരയെത്തന്നെ ഉറ്റുനോക്കി.
ഓരോ സിപ്പിലും അവൻ എന്തോ വലിയ നിധി കണ്ടെത്തിയതുപോലെ തോന്നി.
"ആഹ്... അതേ സ്വാദ്, മീരാ! ഈ ചായ എന്നും കുടിക്കാൻ എനിക്ക് കൊതിയാവുന്നു,"
അവൻ ആസ്വദിച്ചു പറഞ്ഞു.
മീര അന്തിച്ചു നിൽക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് സന്ദീപ് ഓഫിസിൽ നിന്ന് വരുമ്പോൾ ഇതേ ഇടത്തിൽ ഇരുന്നാണ് ഇതേ ചായ കുടിച്ചുകൊണ്ടിരുന്നത്. ആ ഓർമ്മ മീരയുടെ ഉള്ളിൽ ഒരു കനലായി നീറി.
ബാക്കി ചായ കൂടി കുടിച്ച ശേഷം അവൻ ഗ്ലാസ് താഴെ വെച്ചു.
"മീരാ... നിനക്ക് എന്നെ മനസ്സിലാക്കാൻ സമയം എടുക്കും. അതുകൊണ്ട് തന്നെ... ഇതാണ് എന്റെ നമ്പർ."
പെട്ടെന്ന് മീരയുടെ അടുത്തു ഡൈനിങ് ടേബിളിൽ ഇരുന്ന ഫോൺ 'ടിങ്ങ്' എന്ന ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തു.
അവൾ ഞെട്ടലോടെ ഫോൺ എടുത്തു നോക്കി. ഒരു അജ്ഞാത നമ്പറിൽ നിന്നും ഒരു വാട്സാപ്പ് സന്ദേശം വന്നിരിക്കുന്നു:
"നിന്റെ സന്ദീപ്."
മീരയുടെ ശ്വാസം നിലച്ചുപോയി. ഈ നമ്പർ...
ഇത് അവൾ ആർക്കും കൊടുക്കാറില്ല. സ്കൂളിലെ ഔദ്യോഗിക കാര്യങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമറിയാവുന്ന അവളുടെ പേഴ്സണൽ നമ്പർ ഇയാൾക്ക്
💬 Comments
View all comments