0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

യുവാവ് പറയുന്നത് സത്യമാണെങ്കിൽ...

​"എനിക്ക്... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സന്ദീപ്!!!"

മീരയുടെ ശബ്ദം ഇടറി. അവൾ ആദ്യമായി അവനെ 'സന്ദീപ്' എന്ന് വിളിച്ചു. ആ വിളി കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു സ്വർഗ്ഗീയമായ പുഞ്ചിരി വിരിഞ്ഞു.

​"വിശ്വസിക്കാൻ പ്രയാസമുണ്ടാകും മീരേ. പക്ഷേ ഈ ജന്മം എനിക്ക് ബാക്കിയുണ്ട്. നിനക്ക് നൽകാൻ ബാക്കിവെച്ച ആ പഴയ പ്രണയം മുഴുവൻ എനിക്ക് നൽകണം. പക്ഷേ എനിക്കറിയാം, നിന്റെ മനസ്സ് ഇപ്പോഴും പുകയുകയാണ്."

​

​പെട്ടെന്ന് അവൻ മീരയുടെ മുഖത്തേക്ക് നോക്കി. അവളിലെ അധ്യാപികയുടെ ഗൗരവം അലിഞ്ഞില്ലാതാകുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവൻ പതുക്കെ പറഞ്ഞു:

​"മീരേ... എനിക്ക് ഒരു ചായ ഇട്ടുതരുമോ?

അഞ്ചു വർഷം മുന്നേ എനിക്ക് നഷ്ടപ്പെട്ട ആ ചായയുടെ സ്വാദ് എനിക്ക് വീണ്ടും ആസ്വദിക്കാൻ കൊതിയാവുന്നു മീരേ... പ്ലീസ്.. ഒരു ചായ ഇടൂ. ഇഞ്ചിയും ഏലക്കയും കുറച്ച് കൂടുതൽ ഇട്ട, നീ മാത്രം ഉണ്ടാക്കുന്ന ആ പ്രത്യേക ചായ..."

​മീരയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പി.

താൻ ഇഞ്ചിയിട്ടുണ്ടാക്കുന്ന ചായ സന്ദീപിന് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് അവൾക്ക് മാത്രമേ അറിയൂ.

ഒന്നും മിണ്ടാതെ അവൾ ആശ്ചര്യത്തോടെ അടുക്കളയിലേക്ക് നടന്നു. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോഴും ചായ തിളപ്പിക്കുമ്പോഴും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അഞ്ചു വർഷത്തിന് ശേഷം അവൾ സന്ദീപിന് വേണ്ടി ചായ തിളപ്പിക്കുകയാണ്!

​അടുക്കളയിലെ ഷെൽഫിൽ നിന്നും ചായപ്പൊടിയും പഞ്ചസാരയും എടുക്കുമ്പോൾ മീരയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ഗ്യാസ് സ്റ്റൗവിന്റെ നീലജ്വാലയിലേക്ക് നോക്കി നിൽക്കെ, പിന്നിൽ ഒരു കാൽപ്പെരുമാറ്റം അവൾ കേട്ടു.

പിന്നിൽ വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞുപോയ തന്റെ പ്രിയപ്പെട്ടവന്റെ അതേ

💬 Comments

View all comments