Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മുഖത്ത് സ്പർശിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"നമ്മുടെ ആ ദിവസം... നിന്റെ കൈയ്യിലെ മൈലാഞ്ചി മണം അന്നത്തെ കാറ്റിലുണ്ടായിരുന്നു മീരേ. നീ അന്ന് വല്ലാതെ പേടിച്ചിരുന്നു. സാരമില്ല, ഞാൻ കൂടെയുണ്ടല്ലോ എന്ന് ഞാൻ നിന്റെ കാതിൽ മന്ത്രിച്ചത് ഓർമ്മയുണ്ടോ?"
മീരയുടെ ഉള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞുപോയി. ആ നിമിഷം... അത് തങ്ങൾക്കിടയിലെ മാത്രം സ്വകാര്യമായിരുന്നു.
ഫോട്ടോയിലെ തന്റെ പഴയ രൂപത്തെ നോക്കി നിൽക്കുന്ന ഈ പുതിയ യുവാവ് ആരാണ്? അവന്റെ കണ്ണുകളിൽ കാണുന്നത് തന്റെ സന്ദീപിന്റെ അതേ പ്രണയമല്ലേ?
അവൻ പതുക്കെ അവിടെയിരുന്ന കസേരയിൽ ഇരുന്നു.
"ഈ മുറിയിൽ ഇരുന്നല്ലേ ഞാൻ രാത്രികാലങ്ങളിൽ ലാപ്ടോപ്പും തുറന്നിരിക്കുന്നത്? നിനക്ക് ഓർമ്മയുണ്ടോ മീരേ, ഞാൻ ജോലി ചെയ്തിരുന്ന ആ വലിയ സോഫ്റ്റ്വെയർ കമ്പനിയിലെ പ്രോജക്റ്റുകൾ? എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ വലിയ വിജയമാണെന്നാണ്. പക്ഷേ ആ കോഡുകൾക്കും പ്രോഗ്രാമുകൾക്കും ഇടയിൽ എന്റെ മനസ്സ് ശ്വാസം മുട്ടുകയായിരുന്നു."
അവൻ മീരയെ നോക്കി.
"സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന ആ വലിയ പേരിന് പിന്നിൽ ഭ്രാന്ത് പിടിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആരും കാണാതെ ഞാൻ അനുഭവിച്ച PTSD... അത് നിന്നെ അറിയിക്കാതിരിക്കാൻ ഞാൻ ഈ മുറിയിൽ എത്ര രാത്രികൾ കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ? എന്റെ ആ പഴയ ലാപ്ടോപ്പ് ബാഗിനുള്ളിലെ രഹസ്യ അറയിൽ ഇന്നും ആ മരുന്നുകളുടെ കുപ്പിയുണ്ടാകും. നീ അത് എറിഞ്ഞുകളഞ്ഞോ?"
മീര വിറയലോടെ അലമാരയിലേക്ക് നോക്കി.
സന്ദീപിന്റെ ആ പഴയ ബാഗ് അവൾ ഇന്നും അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവൾ ആ രഹസ്യ അറ തുറന്നു നോക്കിയിരുന്നില്ല. ഈ
💬 Comments
View all comments