Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കഴിയില്ലേ?"
അവൻ എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു. അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട ആ സ്പർശനം, ആ ശബ്ദം... എല്ലാം മീരയെ ഭ്രാന്ത് പിടിപ്പിച്ചു. പക്ഷേ അവളുടെ യുക്തി തടസ്സമായി നിന്നു.
"നിനക്ക് ഇരുപതിയഞ്ച് വയസ്സേ ഉണ്ടാവൂ... എനിക്ക് മുപ്പത്തിയഞ്ചും. ലോകം നമ്മളെ നോക്കി ചിരിക്കും. എന്റെ കുടുംബം നിന്നെ ഒരു തട്ടിപ്പുകാരനായി കാണും.പറ്റില്ല... നീ പറയുന്നതൊന്നും...പറ്റില്ല.."
എന്നാൽ മീരയുടെ വാക്കുകൾ അയാൾ ചെവിക്കൊണ്ടില്ല..
മീരയുടെ തടസ്സങ്ങൾ അവഗണിച്ച്, സ്വന്തം വീടെന്ന അധികാരത്തോടെ ആ യുവാവ് ഉമ്മറപ്പടികൾ കയറി അകത്തേക്ക് കടന്നു. വർഷമായി മീര കാത്തുസൂക്ഷിച്ച ആ വീടിന്റെ അന്തരീക്ഷം അവനെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു.
പരിചിതമായ ചുവരുകൾ....
അവൻ ലിവിങ്ങ് റൂമിലേക്ക് സാവധാനം നടന്നു.
ഓരോ ചുവരിലും അവന്റെ കണ്ണുകൾ ഉടക്കിനിന്നു. അവിടുത്തെ സോഫയുടെ വിരിപ്പും, ജനാലക്കൽ തൂക്കിയിട്ടിരിക്കുന്ന കർട്ടന്റെ നിറവും പോലും അവൻ അതീവ താല്പര്യത്തോടെ നോക്കി.
"ഈ സോഫയുടെ വലതുവശത്തെ സ്പ്രിംഗ് അന്നും കേടായിരുന്നു... നീ അത് മാറ്റിയില്ലേ മീരേ?"
അവൻ തമാശ കലർന്ന ഒരു നൊമ്പരത്തോടെ ചോദിച്ചു.
മീര മറുപടി പറയാതെ സ്തംഭിച്ചു നിന്നു. ആ സോഫയുടെ തകരാറിനെക്കുറിച്ച് അവൾ പോലും മറന്നുപോയിരുന്നു. അവൻ പതുക്കെ ടിവി സ്റ്റാൻഡിന് മുകളിലിരുന്ന ആ വലിയ ഫോട്ടോ ഫ്രെയിമിന് അരികിലെത്തി.
ആ കല്യാണ ഫോട്ടോ
അവരുടെ വിവാഹദിവസത്തെ ഫോട്ടോ ആയിരുന്നു അത്.
വർഷങ്ങൾക്ക് മുൻപത്തെ സന്ദീപ് ചിരിച്ചു കൊണ്ട് മീരയെ ചേർത്തുപിടിച്ചു നിൽക്കുന്നു.
ആ യുവാവ് തന്റെ വിറയ്ക്കുന്ന കൈകൾ ആ ഫോട്ടോയ്ക്ക് മുകളിലൂടെ സാവധാനം തലോടി.
കണ്ണാടിച്ചില്ലിന് മുകളിലൂടെ അവന്റെ വിരലുകൾ സന്ദീപിന്റെ
💬 Comments
View all comments