0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നീ പറയുന്നതൊന്നും...പറ്റില്ല.."

എന്നാൽ മീരയുടെ വാക്കുകൾ അയാൾ ചെവിക്കൊണ്ടില്ല..

മീരയുടെ തടസ്സങ്ങൾ അവഗണിച്ച്, സ്വന്തം വീടെന്ന അധികാരത്തോടെ ആ യുവാവ് ഉമ്മറപ്പടികൾ കയറി അകത്തേക്ക് കടന്നു. വർഷമായി മീര കാത്തുസൂക്ഷിച്ച ആ വീടിന്റെ അന്തരീക്ഷം അവനെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു.

​പരിചിതമായ ചുവരുകൾ....

​അവൻ ലിവിങ്ങ് റൂമിലേക്ക് സാവധാനം നടന്നു.

ഓരോ ചുവരിലും അവന്റെ കണ്ണുകൾ ഉടക്കിനിന്നു. അവിടുത്തെ സോഫയുടെ വിരിപ്പും, ജനാലക്കൽ തൂക്കിയിട്ടിരിക്കുന്ന കർട്ടന്റെ നിറവും പോലും അവൻ അതീവ താല്പര്യത്തോടെ നോക്കി.

​"ഈ സോഫയുടെ വലതുവശത്തെ സ്പ്രിംഗ് അന്നും കേടായിരുന്നു... നീ അത് മാറ്റിയില്ലേ മീരേ?"

അവൻ തമാശ കലർന്ന ഒരു നൊമ്പരത്തോടെ ചോദിച്ചു.

​മീര മറുപടി പറയാതെ സ്തംഭിച്ചു നിന്നു. ആ സോഫയുടെ തകരാറിനെക്കുറിച്ച് അവൾ പോലും മറന്നുപോയിരുന്നു. അവൻ പതുക്കെ ടിവി സ്റ്റാൻഡിന് മുകളിലിരുന്ന ആ വലിയ ഫോട്ടോ ഫ്രെയിമിന് അരികിലെത്തി.

​ആ കല്യാണ ഫോട്ടോ

​അവരുടെ വിവാഹദിവസത്തെ ഫോട്ടോ ആയിരുന്നു അത്.

വർഷങ്ങൾക്ക് മുൻപത്തെ സന്ദീപ് ചിരിച്ചു കൊണ്ട് മീരയെ ചേർത്തുപിടിച്ചു നിൽക്കുന്നു.

ആ യുവാവ് തന്റെ വിറയ്ക്കുന്ന കൈകൾ ആ ഫോട്ടോയ്ക്ക് മുകളിലൂടെ സാവധാനം തലോടി.

കണ്ണാടിച്ചില്ലിന് മുകളിലൂടെ അവന്റെ വിരലുകൾ സന്ദീപിന്റെ മുഖത്ത് സ്പർശിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

​"നമ്മുടെ ആ ദിവസം... നിന്റെ കൈയ്യിലെ മൈലാഞ്ചി മണം അന്നത്തെ കാറ്റിലുണ്ടായിരുന്നു മീരേ. നീ അന്ന് വല്ലാതെ പേടിച്ചിരുന്നു. സാരമില്ല, ഞാൻ കൂടെയുണ്ടല്ലോ എന്ന് ഞാൻ നിന്റെ കാതിൽ മന്ത്രിച്ചത് ഓർമ്മയുണ്ടോ?"

​മീരയുടെ ഉള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞുപോയി. ആ നിമിഷം... അത് തങ്ങൾക്കിടയിലെ മാത്രം സ്വകാര്യമായിരുന്നു.

ഫോട്ടോയിലെ തന്റെ പഴയ രൂപത്തെ നോക്കി നിൽക്കുന്ന ഈ പുതിയ യുവാവ് ആരാണ്? അവന്റെ കണ്ണുകളിൽ കാണുന്നത് തന്റെ സന്ദീപിന്റെ അതേ പ്രണയമല്ലേ?

​അവൻ പതുക്കെ അവിടെയിരുന്ന കസേരയിൽ ഇരുന്നു.

"ഈ മുറിയിൽ ഇരുന്നല്ലേ ഞാൻ രാത്രികാലങ്ങളിൽ ലാപ്ടോപ്പും തുറന്നിരിക്കുന്നത്? നിനക്ക് ഓർമ്മയുണ്ടോ മീരേ, ഞാൻ ജോലി ചെയ്തിരുന്ന ആ വലിയ സോഫ്റ്റ്വെയർ കമ്പനിയിലെ പ്രോജക്റ്റുകൾ? എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ വലിയ വിജയമാണെന്നാണ്. പക്ഷേ ആ കോഡുകൾക്കും പ്രോഗ്രാമുകൾക്കും ഇടയിൽ

💬 Comments

View all comments