0%

Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]

Author : ഋഷി Read All Parts 1.7K

തിരിച്ചുവരാം.

സാഹിൽ കോമിക്ക് തിരികെ വെച്ചിട്ട് സ്ഥലം കാലിയാക്കി. ഞാനിറങ്ങി എന്റെ പഴയ തോഴൻ ബുള്ളറ്റ് തുടച്ചു വൃത്തിയാക്കാനും, സ്പാർക്ക് പ്ലഗ്ഗഴിച്ച് ക്ലീൻ ചെയ്യാനും തുടങ്ങി. ആദ്യത്തെ ജോലി നാട്ടിൽ ഒരു റെയിൽവേയുടെ വർക്ക് സബ്കോൺട്രാക്റ്റർ വഴി കിട്ടിയപ്പോൾ വല്ല്യച്ഛൻ സമ്മാനിച്ചതാണ്. കഷ്ടി രണ്ടായിരം കിലോമീറ്റർ മാത്രമോടിയ ഒരു ഗൾഫുകാരന്റെ മോന്റെ വണ്ടി. അവനേതോ മോഡേൺ കാവാസാക്കിയുടെ ത്രസിക്കുന്ന ജന്തുവിനെക്കിട്ടിയപ്പോൾ വല്ല്യച്ഛന് ലാഭത്തിൽ മാത്തച്ചൻ വഴി കിട്ടി. എന്റെ കണ്ണുകൾ നിറഞ്ഞുപോയി, കിഴവൻ ചുമ്മാ ആ താക്കോലെന്റെ നേർക്കെറിഞ്ഞപ്പോൾ. കിഴവൻ പുലിയായിരുന്നു.

കയ്യും മുഖവും കഴുകിയപ്പോൾ സമയം ഏഴുമണി. ഏതോ ധൂമക്കുറ്റിയുടെ മണം കാറ്റിലരിച്ചെത്തി. ഓ... സാഹിലിന്റെ വീട്ടിലെ പൂജ! ഇത്തരം ചടങ്ങുകൾ എനിക്ക് പ്രാണവേദനയാണ്. ഒന്നാമത് ഞാനൊരൊറ്റയാനാണ്. പിന്നെ സമൂഹത്തിൽ എങ്ങിനെയാണ് ഇടപെടേണ്ടത് എന്നെനിക്കറിയില്ല. എന്നാലും ഒരു കാര്യം അനുഭവങ്ങളിൽ നിന്നുമറിയാം. മംഗളകാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ ദക്ഷിണ സമർപ്പിക്കണം. പോയി പെട്ടി തുറന്നു. ഒരു വെള്ളിയുടെ തിളങ്ങുന്ന അരഞ്ഞാണം! മനസ്സിലെവിടെയോ ഒരു മധുരമുള്ള വിങ്ങൽ. പിന്നെ സമ്മാനം കിട്ടിയ ഒരു കുതിരപ്പവൻ. തുടച്ചുവൃത്തിയാക്കി. പിന്നെ പേഴ്സ് തപ്പി. കാശുണ്ട്. ഒരു വെള്ള കുർത്തയിൽ കയറി. പൈജാമയണിഞ്ഞു. നേരെ വിട്ടു.

അല്ല ഇതാര്! ഭരത്! വരൂ വരൂ... കേശവറാവു വിളിച്ചു. സാഹിലിന്റെ അച്ഛനാണ്. ഇത്തിരി പ്രായമുണ്ട്. ഇപ്പോഴുള്ള ഫാക്റ്ററിയിലെ സ്റ്റോർകീപ്പറാണ്. വെൽഡിങ്ങ് റോഡ്സ് എടുക്കാൻ പോയപ്പോൾ പരിചയപ്പെട്ടതാണ്. ഞാൻ താമസിക്കുന്ന ചെറിയ വീട് പുള്ളിയുടേതാണ്.

ഗണേഷിന്റെ അലങ്കരിച്ച പ്രതിമയ്ക്കു മുന്നിൽ ഉപചാരത്തിന് തല കുനിച്ചു കൈകൂപ്പി. താലത്തിൽ പവനിട്ടു. മന്ത്രങ്ങൾ ചൊല്ലുന്ന പണ്ഡിറ്റ്ജിയ്ക്ക് അഞ്ഞൂറു രൂപ കൊടുത്തു. പ്രതിഫലമായി

💬 Comments

View all comments