Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]
വെച്ച് റൗഡിത്തരമോ, അല്ലെങ്കിൽ കണ്ടുപിടിത്തങ്ങളോ ഒന്നുമില്ല. കണക്കിഷ്ടമാണുതാനും. എന്നാലും ക്ലാസ്സിലിരുന്ന് ചരിത്രം, ഭൂമിശാസ്ത്രം ഇങ്ങനെ ഒട്ടെല്ലാ വിഷയങ്ങളും പഠിക്കുന്ന കാര്യം പ്രാണസങ്കടമായിരുന്നു. കൈകൊണ്ട് എന്തെങ്കിലും ചെയ്യുന്നതായിരുന്നു ഇഷ്ടം.
മൂത്തവന്റെ പഴയ ഉടുപ്പ്, പുസ്തകങ്ങൾ, ഇതെല്ലാം എനിക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ. അനിയൻ കുഞ്ഞല്ലേ. അപ്പോ ചേട്ടന്റെ പഠിത്തം, അംഗീകാരങ്ങൾ, ഇതിൽ അഭിമാനം, ആ പാത പിന്തുടർന്ന ചേച്ചി, അനിയൻ, അനിയത്തി, ഇവരോട് വാത്സല്ല്യം. എപ്പോഴും കറങ്ങിനടക്കുന്ന എന്നെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാതെ അച്ഛനുമമ്മയും കുഴങ്ങി. പിന്നെ അടിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്ക്, അടിയെന്നു വെച്ചാൽ, അടിയോടടിയായിരുന്നു! എന്താണ് സംഭവിച്ചത്? ഞാനിറങ്ങി വല്ല്യച്ഛന്റെയടുത്തേക്കു പോയി. പുള്ളി വല്ല്യമ്മ മരിച്ചതിൽപ്പിന്നെ ഒറ്റയാനായിരുന്നു. വല്യമ്മയും അമ്മയും ചേച്ചിയും അനിയത്തിയുമായിരുന്നു. മക്കളുമില്ല. തറവാട് അച്ഛന് കിട്ടിയപ്പോൾ ആശാൻ കിട്ടിയ വസ്തു വിറ്റ് ഇത്തിരി ദൂരെ സ്ഥലം വാങ്ങി. പക്ഷേ അതാരുമറിഞ്ഞില്ല. ഒരു വാടകവീട്ടിലാണ് താമസം. വല്ല്യമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പുള്ളിക്കിത്തിരി ആ വകയിൽ പെൻഷനും കിട്ടും. വല്ല്യച്ഛൻ ധൂർത്തനും ഒരു പ്രയോജനവുമില്ലാത്തവനും ആണെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ നിഗമനം.
ഏതായാലും ഞാൻ വല്ല്യച്ഛന്റെ അടുത്ത് അഭയം പ്രാപിച്ചതിന്റെ മൂന്നിന്റന്ന് പുള്ളീടെ അടുത്ത ആളായിരുന്ന സർക്കിൾ മാത്തച്ചൻ മാതാപിതാക്കളെ സന്ദർശിച്ചു. ഞാൻ പീഡനത്തിന് പരാതി എഴുതിക്കൊടുത്തുകഴിഞ്ഞാൽ അന്വേഷിക്കേണ്ടിവരും എന്നു പറഞ്ഞപ്പോൾ പുകഞ്ഞ കൊള്ളി പുറത്ത് എന്ന തത്വം സ്വീകരിച്ച് എന്നെ അവരൊഴിവാക്കി. അമ്മയ്ക്ക് പണ്ടേ വല്യമ്മയെ കണ്ടൂടായിരുന്നു. ചേച്ചിയാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. ജീവിതത്തിലെ നല്ല ദിനങ്ങൾ അവിടെത്തുടങ്ങി.
ഇത്രയും പഴമ്പുരാണം വർണ്ണിച്ചു നിങ്ങളെ ബോറടിപ്പിച്ചതിൽ ക്ഷമിക്കണം. ബാക്കി സിന്ദഗീ കീ കഹാനി വഴിയേ വിസ്തരിക്കുന്നതാണ്. വർത്തമാനകാലത്തിലേക്ക്
💬 Comments
View all comments