0%

Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]

Author : ഋഷി Read All Parts 1.7K

ഓക്കെയാണോ? രണ്ട്. വീട്ടിൽ പൂജയുണ്ട്. വരണം എന്നമ്മ പറഞ്ഞയച്ചു.

രണ്ടും ഓക്കെ. ഞാൻ അവനൊരു ബോണ്ട നീട്ടി.

നന്ദി അങ്കിൾ. ചെറുക്കന് നല്ല മാനേർസാണ്. അമ്മയുടെ ട്രെയിനിങ്ങായിരിക്കും! അങ്കിൾ, ആസ്റ്റ്രിക്സ്?

ഒരു നാലുമാസത്തിൽക്കൂടുതൽ തങ്ങാനായി എവിടെപ്പോയാലും ഒരു ചെറിയ വീഞ്ഞപ്പെട്ടിയിൽ പുസ്തകങ്ങൾ കൊണ്ടുപോകും. പകുതിയോളം കോമിക്കുകളാണ്. ചെറിയമനുഷ്യരും വലിയ ലോകവും, ബോബനും മോളിയും, ആസ്റ്റ്രിക്സ്, കാൽവിനും ഹോബ്സും, പീനട്ട്സ്...

നീ പോയി എടുത്തോളൂ. അവൻ വന്ന് അപ്പുറത്തെ തിണ്ണയിലിരുന്നു വായന തുടങ്ങി. വീട്ടിൽ കൊണ്ടുപോയാൽ അമ്മ വിരട്ടുമായിരിക്കും!

ഇവിടെ, ഈ വീട്ടിൽ ഞാൻ വന്നിട്ട് രണ്ടു മാസമായി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്നും എഴുപതു കിലോമീറ്റർ ദൂരം. ചെറിയ ഫാക്റ്ററി വികസിപ്പിക്കുന്നു. ഒരു വലിയ ഡിസ്റ്റിലറിയും, ബോട്ടിലിങ്ങ് പ്ലാന്റും. ആൽക്കഹോൾ, വൈൻ. പിന്നെയും ചില മദ്യങ്ങൾ. നാസിക്കിലെ മുന്തിരിയും, ഗ്രാമങ്ങളിലെ കരിമ്പുമൊക്കെ ഉപയോഗിക്കാനുള്ള ഡിസൈൻ. ഈ പ്രോജക്റ്റിലാണ്. ഫ്രീലാൻസിങ്ങ്. കോൺട്രാക്ടർ എനിക്ക് റേറ്റനുസരിച് പ്രതിഫലം തരുന്നു. പ്രോജക്ട് കൺസൾട്ടന്റിന്റെ പ്രത്യേക താല്പര്യം.

ഞാനൊരു വെൽഡിങ്ങ് എക്സ്പർട്ടാണ്. പത്തുകൊല്ലം മരിച്ചു പണിതതിന്റെ ഫലം. പിന്നെ എല്ലാത്തരം വെൽഡിങ്ങ് സർട്ടിഫിക്കേഷനുകളും, നാഷനൽ, ഇന്റർനാഷണൽ. എന്നെ പോളിടെക്നിക്കുകൾ ക്ലാസ്സുകൾക്കും, ഡെമോൺസ്റ്റ്രേഷനും സ്ഥിരം വിളിക്കാറുണ്ട്. എന്റെ ചേട്ടനും അനിയനും ചെറിയ കണ്ണുകടിയാണ്. എന്നാൽ അതിന്റെ ഒരാവശ്യവുമില്ല.

എന്റെ പേര് ഭരതൻ. മുഴുവൻ പേര് ഭരതൻ വാസുദേവൻ. പേരു സൂചിപ്പിക്കുന്നത് പോലെ രണ്ടാമത്തെ ആൺകുട്ടിയാണ്. ചേട്ടൻ, മൂത്തവൻ രാമചന്ദ്രൻ. പിന്നൊരു ചേച്ചി. പിന്നെ ഈയുള്ളവൻ. പിന്നെ ലക്ഷ്മണൻ. പിന്നെ അനിയത്തി. എല്ലാവരും (ഞാനൊഴികെ) നന്നായി പഠിക്കുന്നവർ. ഞാൻ പണ്ടേ നമ്മടെ ലാലേട്ടന്റെ ആടുതോമ ലൈനായിരുന്നു. എന്നു

💬 Comments

View all comments