0%

Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]

Author : ഋഷി Read All Parts 827

ഇടവേളയിലെ മധുരം 1

Edavelayile Madhuram Part 1 Author Rishi | ഋഷി

ജാലകത്തിരശ്ശീല നീക്കി, ജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ...

നേരിയ തണുപ്പരിച്ചെത്തിയ, സന്ധ്യയുടെ ചുവപ്പുകലർന്ന വെളിച്ചം ഒഴുകുന്ന, വൈകുന്നേരത്ത് താവളത്തിലേക്ക് നടക്കുമ്പോൾ എതിരെ, നീലനിറമുള്ള കർട്ടൻ മറച്ച ജനാലയിലേക്ക് പാളിനോക്കാതിരിക്കാനായില്ല. തിരശ്ശീല എന്നത്തേയും പോലെ തുടിച്ചു. പിന്നെ ഉയർന്നു. വലിയ, നെഞ്ചിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കണ്ണുകൾ. സുന്ദരമായ മുഖം. ചുവന്ന പൊട്ട്. തിങ്ങിയ, പിന്നിലേക്ക് ചീകിക്കെട്ടിയ മുടി. തുടിക്കുന്ന നിമിഷങ്ങളിൽ കണ്ണുകളിടഞ്ഞു. എന്നത്തേയും പോലെ. ഞാൻ പാട്ടും മൂളി വീട്ടിലേക്ക് തിരിഞ്ഞു.

വാതിൽ തുറന്നകത്തു കയറി. കയ്യിൽ കരുതിയിരുന്ന പഴയ വെൽഡിങ്ങ് ഹെൽമെറ്റ് സൈഡിൽ വെച്ചു. അടിച്ചുവാരി തുടച്ചുവൃത്തിയാക്കിയിട്ട തറ. കിടപ്പുമുറിയിൽ മുഷിഞ്ഞ തുണികളെല്ലാം മാറ്റിയിരിക്കുന്നു. മടക്കിവെച്ച ടീഷർട്ടും ഷോർട്ട്സും. വീടാകെ ഞരമ്പുകളിൽ അരിച്ചുകേറുന്ന ഗന്ധം. ഊണുമുറിയും അടുക്കളയും ഒന്നുതന്നെ. ചെറിയ മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ മൂടിയ പ്ലേറ്റിൽ മൊരിഞ്ഞ ബോണ്ടകൾ. ഫ്ലാസ്കു തുറന്നു. ഏലക്കയും, ഇഞ്ചിയും ചേർത്ത ഒന്നാന്തരം ചായ.

പോയിക്കുളിച്ചു. തുണി മാറ്റി. ചായയും ബോണ്ടയുമെടുത്ത് വരാന്തയിൽ ചെന്നിരുന്നു. ചായ മൊത്തിക്കൊണ്ടിരുന്നപ്പോൾ സാഹിൽ വന്നു. അഞ്ചിൽ പഠിക്കുന്ന പയ്യൻ. എനിക്ക് മറാട്ടി അറിയില്ല. അപ്പോൾ ഹിന്ദിയിലാണ് വാചകം.

ഹലോ ഭരത് അങ്കിൾ.

വാ സാഹിൽ. എങ്ങനെ പോകുന്നു?

അവൻ ചിരിച്ചു. മുതിർന്നവരോട് ഇടപെടുന്നത് പോലെയാണ് ഞാൻ അവനോടും. അവനതിഷ്ടമാണ്. സംഭവമെന്താണെന്നു വെച്ചാൽ എനിക്ക് പിള്ളേരോട് പ്രത്യേകരീതിയിൽ കൊഞ്ചാനോ അല്ലെങ്കിൽ അവർക്ക് വിവരമില്ല എന്നരീതിയിൽ പെരുമാറാനോ അറിയില്ല.

അങ്കിൾ, രണ്ടുകാര്യം. ഒന്ന്. രാത്രിയിൽ പുലാവും, പനീർ കറിയും ഓക്കെയാണോ? രണ്ട്. വീട്ടിൽ പൂജയുണ്ട്. വരണം എന്നമ്മ പറഞ്ഞയച്ചു.

രണ്ടും ഓക്കെ. ഞാൻ അവനൊരു ബോണ്ട നീട്ടി.

നന്ദി അങ്കിൾ. ചെറുക്കന് നല്ല മാനേർസാണ്. അമ്മയുടെ ട്രെയിനിങ്ങായിരിക്കും! അങ്കിൾ, ആസ്റ്റ്രിക്സ്?

ഒരു നാലുമാസത്തിൽക്കൂടുതൽ തങ്ങാനായി എവിടെപ്പോയാലും ഒരു ചെറിയ വീഞ്ഞപ്പെട്ടിയിൽ പുസ്തകങ്ങൾ കൊണ്ടുപോകും. പകുതിയോളം കോമിക്കുകളാണ്. ചെറിയമനുഷ്യരും വലിയ ലോകവും, ബോബനും മോളിയും, ആസ്റ്റ്രിക്സ്, കാൽവിനും ഹോബ്സും, പീനട്ട്സ്...

നീ പോയി എടുത്തോളൂ. അവൻ വന്ന് അപ്പുറത്തെ തിണ്ണയിലിരുന്നു വായന തുടങ്ങി. വീട്ടിൽ കൊണ്ടുപോയാൽ അമ്മ വിരട്ടുമായിരിക്കും!

ഇവിടെ, ഈ വീട്ടിൽ ഞാൻ വന്നിട്ട് രണ്ടു മാസമായി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്നും എഴുപതു കിലോമീറ്റർ ദൂരം. ചെറിയ ഫാക്റ്ററി വികസിപ്പിക്കുന്നു. ഒരു വലിയ ഡിസ്റ്റിലറിയും, ബോട്ടിലിങ്ങ് പ്ലാന്റും. ആൽക്കഹോൾ, വൈൻ. പിന്നെയും ചില

💬 Comments

View all comments