Chapter Title : ഇത് ഗിരിപർവ്വം 1 [കബനീനാഥ്] [Dont under estimate]
അതിന്റെ പത്രാസാണോ കാണിക്കുന്നത്… ?””
“” ആർക്കറിയാം… “
ടാർ റോഡ് കഴിഞ്ഞതും അമ്പൂട്ടൻ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങി..
“” നിന്റെ അമ്മയുടെ പേരെന്താ… ?””
“” മല്ലിക…””
“” ചേട്ടൻ ചുമ്മാ വന്നതാണോ ഇവിടെ… ?””
“ ചെറിയൊരു കാര്യം ഉണ്ട്… …. “
“” അത് കഴിഞ്ഞാൽ പോകുമോ… ?””
“ പോണം…””
“” എന്നാ കാര്യമാ……….?””
“” അത് നടന്നിട്ടു പറയാം അമ്പൂട്ടാ… പറഞ്ഞാൽ ഫലം കിട്ടത്തില്ല…””
അവൻ ശിരസ്സിളക്കി…….
കൈയ്യിലും ചുമലിലും വീട്ടുസാധനങ്ങളുമായി ഗിരി പിന്നിലും അമ്പൂട്ടൻ മുന്നിലുമായി വരുന്നത് മല്ലിക കണ്ടു..
മുറ്റമടിച്ചു കൊണ്ടിരുന്ന ചൂലിന്റെ മട ഭാഗം ഇടതു കൈവെള്ളയിൽ കുത്തി , നൈറ്റി താഴ്ത്തിയിട്ട് മല്ലിക അകത്തേക്ക് വലിഞ്ഞു…
സാധനങ്ങളെല്ലാം ഗിരി തിണ്ണയിൽ വെച്ചു……
“” അമ്മയോട് ഇതകത്ത് വെക്കാൻ പറ അമ്പൂട്ടാ… …. “
തനിക്ക് എടുക്കാൻ പറ്റിയ ഒരു കവർ തൂക്കിപ്പിടിച്ച് അമ്പൂട്ടൻ അകത്തേക്ക് പോയി…
തിരികെ വരുമ്പോൾ കൂടെ മല്ലികയും ഉണ്ടായിരുന്നു……
“” ഇതൊന്നും വാങ്ങണ്ടായിരുന്നു… “
“” അത് അമ്പൂട്ടൻ പറഞ്ഞു…… “
എന്ത് എന്ന അർത്ഥത്തിൽ മല്ലിക ഗിരിയെ നോക്കി…
“ ചേച്ചി വലിയ അഭിമാനിയാണെന്ന്… “
മല്ലിക മറുപടിയായി ചിരിച്ചു……
“” മൂന്നാലു ദിവസം ഞാൻ ഇവിടുണ്ടാകും…… എനിക്കും വല്ലതും കഴിക്കണം…… ഉമയേപ്പോലെ ഞാനും അഭിമാനിയാ…….... “”
ഗിരിയും ചിരിച്ചു…
“ അതവള് വൈകുന്നേരം വരുമ്പോൾ നേരിട്ടു പറഞ്ഞാൽ മതി… “
മല്ലിക സാധനങ്ങളടങ്ങിയ കവറുകളുമായി അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
ഉമയെ അവർക്കും പേടിയാണെന്ന് ഗിരിക്കു മനസ്സിലായി……
ഗിരി
💬 Comments
View all comments