Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
അറിഞ്ഞോണ്ടെന്തിനാ പോയേ……….?””
അപരിചിതത്വവും സംശയവും വഴി മാറിത്തുടങ്ങി… ….
ചിരപരിചിതരേപ്പോലെ മല്ലിക അവനോട് സംസാരിച്ചു തുടങ്ങി…
“” ഒന്നാമത് ഫ്രണ്ട്ഷിപ്പ്… …. രണ്ടാമത് മദ്യം………. “
ഗിരി പറഞ്ഞു…
“” കള്ളും കുടിക്കുവോ……….?””
മല്ലികയ്ക്ക് സംശയം…
“ കള്ളു കുടിക്കും ചേച്ചീ………. “
ദീർഘനിശ്വാസത്തോടെ ഗിരി പറഞ്ഞു…
“” കണ്ടാൽ പറയില്ല… നിർത്തിക്കൂടേ… ?””
“” നിർത്താൻ മാത്രം വലിയ കുടിയനല്ല ഞാൻ……….”
“” എന്നാൽ കുഴപ്പമില്ല… …. “
മല്ലിക അവിടെ നിൽക്കുന്നതിനാൽ ഗിരിക്ക് വസ്ത്രം മാറ്റി ധരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു…
“” ഇതൊക്കെ അകത്തേക്ക് എടുത്തു വെച്ചാലോ… ….? “
ഗിരി എഴുന്നേറ്റു…
“ ഒന്നും വാങ്ങണ്ടാന്ന് ഇന്നലെ പറഞ്ഞതല്ലേ… ഉമയ്ക്ക് ഇഷ്ടപ്പെടില്ല… പുഴയിൽ വെച്ച് സോമന് താക്കീത് കൊടുത്ത കാര്യം പറഞ്ഞതു കൊണ്ടാ അവളിന്നലെ ഒന്നും മിണ്ടാതിരുന്നത്… അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞേനേ…….........”
“” എങ്കിൽ ധൈര്യമായി സാധനം അകത്തേക്ക് വെച്ചോ… ഇന്ന് ഇടി കൊടുത്ത കാര്യം കൂടി പറഞ്ഞാൽ മതി…… “
ഗിരി ചിരിച്ചു…
“” ആള് ചാടിക്കടിക്കുമെന്നേയുള്ളൂ… പഞ്ചപാവമാ….. “
മല്ലിക ചിരിയോടെ പറഞ്ഞു..
“” പിന്നേ… ഞാൻ കണ്ടതല്ലേ… …. “
ഗിരിയും ചിരിച്ചു…
മല്ലിക അവൾക്കെടുക്കാൻ പറ്റിയ സാധനങ്ങൾ അകത്തേക്ക് കൊണ്ടുപോയി വെച്ചു…
അപ്പോഴേക്കും ഗിരി പാന്റ് മാറി മുണ്ടെടുത്ത് ധരിച്ചു…
അരിച്ചാക്ക് ഗിരി കൂടി അകത്തേക്ക് വെക്കാൻ സഹായിച്ചു……
ഗിരിയുടെ കൈകളിൽ വിരലുകൾ അറിയാതെ തൊട്ടതും മല്ലികയിൽ ഒരു പിടച്ചിലുണ്ടായി…
ഗിരി അകത്തു നിന്ന് ഇറങ്ങി തിണ്ണയിൽ വന്നിരുന്നു…
അഞ്ചു മിനിറ്റിനകം മല്ലിക രണ്ടു ഗ്ലാസ്സിൽ ചായയുമായി വന്നു…
💬 Comments
View all comments