Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
ചായ അരഭിത്തിയിൽ വെച്ച ശേഷം അവൾ അകത്തിരുന്ന രണ്ട് കസേരകൾ തിണ്ണയിലേക്ക് എടുത്തിട്ടു…
“” ഗിരിയുടെ വീട്ടിൽ ആരൊക്കെയുണ്ട്… ?””
മല്ലിക ചായയുമായി കസേരയിലേക്കിരുന്നു…
“” അച്ഛൻ , രണ്ട് ചേട്ടൻമാർ , ഒരനിയത്തി… “
“” അവരൊക്കെ എന്താ ചെയ്യുന്നേ… ?””
“” ചേട്ടൻ ഒരാൾ ബാങ്കിലാ , ഒരാൾ പൊലീസും…””
“” പോലീസോ… ? എന്നിട്ടാണോ ഇയാള് ജയിലിൽ കിടന്നത്…… ?””
“” ജയിലിൽ കിടക്കാൻ ജാതകത്തിൽ യോഗമുണ്ടേൽ കിടന്നല്ലേ പറ്റൂ… …. “
ഗിരി ചായ കുടിച്ചു തുടങ്ങി…
“” ചേട്ടനും അങ്ങനെ ഒരു യോഗം വന്നു… “
മല്ലിക മുഖം കുനിച്ച് പതിയെ പറഞ്ഞു…
ഗിരി അവളെ നോക്കി… ….
“” ചേച്ചീ………. ചോദിക്കുന്നതിൽ വിഷമിക്കരുത്… സുധാകരേട്ടൻ എങ്ങനെയാ… ?””
“” ഒന്നും അറിയില്ല ഗിരീ…….....””
മല്ലിക പതിയെ മുഖമുയർത്തി …
“” ജയിലിൽ വെച്ച് ഏതോ തടവുകാരൻ ചെയ്തു എന്നാ ഞങ്ങളോട് പറഞ്ഞത്… “
അവർ ഒരു നിമിഷം നിശബ്ദയായി…
“” ആരു ചോദിക്കാൻ…? ഏതൊക്കെയോ പാർട്ടിക്കാരാ എല്ലാം ഏർപ്പാടാക്കിയത്…… ഞങ്ങൾ കേസ് കൊടുത്തിരുന്നു… കോടതി ആരെക്കൊണ്ടൊക്കെയോ അന്വേഷിക്കാൻ ഉത്തരവിട്ടൂന്നൊക്കെ ഉമ പറയാറുണ്ട്… “
ഗിരി നിശബ്ദം കേട്ടിരുന്നു…
“” ഒരു കാര്യവും ഞങ്ങളോട് പറയില്ലായിരുന്നു… പൈസയൊക്കെ ചിലപ്പോൾ ഇഷ്ടം പോലെ കയ്യിൽ ഉണ്ടാകുമായിരുന്നു… ചെലപ്പം, പോയാൽ ഒരാഴ്ച കഴിഞ്ഞായിരിക്കും വരുന്നത്… “
മല്ലിക വീണ്ടും തുടർന്നു……
“” പൊലീസ് പിടിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് പാതിരാത്രിയിലാ കയറി വന്നത്……….
മണ്ണും ചെളിയുമൊക്കെ പറ്റി… …. അത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്……….
💬 Comments
View all comments