Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
“
മല്ലികയുടെ സ്വരം ഒന്നിടറി…
“” രണ്ടു പേരെ കൊന്നെന്ന് പോലീസ് പറഞ്ഞു…… ചേട്ടന് ആരെയും കൊല്ലാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം… “
അതും പറഞ്ഞ് മല്ലിക മിഴികൾ തുടച്ചു…
സുധാകരേട്ടൻ മരിച്ചു ……..........!
അതൊരു സത്യമാണ്…… !
അയാൾ പറഞ്ഞതും കേട്ടിടത്തോളം ഏറെക്കുറേ സത്യമാണ്……
വിശ്വസിച്ച് ഒരു കാര്യവും ആരേയും ഏല്പിക്കാനില്ല എന്ന് പലയാവർത്തി തന്നോട് പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു……
വളരെ ചെറിയ പരിചയം…....!
മിനിറ്റുകൾ മാത്രമുള്ള കൂടിക്കാഴ്ചകൾ… ….!
പക്ഷേ… ….?
രഹസ്യം…… അത് വലുതാണ്…
നേടിയെടുത്താൽ എല്ലാം നേടാവുന്ന ഒരു രഹസ്യം……….
പിഴച്ചാൽ…......?
**** ****** ****** ***** ******
വൈത്തിരി….....
ഹിൽ വ്യൂ റിസോർട്ട്….
7:53 PM
കോട പുതച്ച് റിസോർട്ട് മഞ്ഞിൽ ആഴ്ന്നു കിടന്നു… ….
അടിവശത്തെ ചെറിയ പാർക്കിംഗ് ഫ്ലോറിൽ ഒരു ലംബോർഗിനി കിടന്നിരുന്നു……
കാസ്റ്റയൺ ലാഡർ ആയിരുന്നു മുകളിലേക്ക് കയറുവാനുള്ള വഴി…
ഫർണീഷ് ചെയ്ത രണ്ടു മുറികൾ… ….
ഒരു കിച്ചൺ……
നെടുനീളത്തിൽ വരാന്ത……….
വരാന്തയിൽ നിന്ന് നോക്കിയാൽ മഞ്ഞു പുതച്ച മലകൾ മാത്രം കാണാം…
രാത്രി കനത്തു തുടങ്ങി……….
അകലെ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം മഞ്ഞിൽ മുനിഞ്ഞു തുടങ്ങിയത് കണ്ടു കൊണ്ട് ഹബീബ് റാവുത്തർ തിരിഞ്ഞു…
പൈജാമയും കനമുള്ള ഒരു വെൽവറ്റ് ടർക്കിയുമായിരുന്നു അയാൾ പുതച്ചിരുന്നത്..
റൂമിലേക്ക് കയറി അയാൾ വാതിൽ കൊളുത്തിട്ടു…
ബാത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു……
നാനോ വൈറ്റ് മാർബിൾ ടേബിളിലിരുന്ന ഷിവാസ് റീഗലിന്റെ കഴുത്തു തുറന്ന് ഹബീബ് ഗ്ലാസ്സിലേക്ക് പകർത്തി……
ഒരു സിപ്പെടുത്ത് അയാൾ ഗ്ലാസ്സ്
💬 Comments
View all comments