Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
കാര്യം പറ… “
മല്ലിക ആകാംക്ഷയോടെ ചോദിച്ചു…
“ ആ സോമനെ രാത്രി ആരാണ്ട് പഞ്ഞിക്കിട്ടെന്ന്… രണ്ടു കൈയ്ക്കും ഒടിവുണ്ടെന്നാ കേട്ടത്…… “
ഉമയുടെ വാക്കുകൾ കേട്ടതും മല്ലിക ഒന്ന് നടുങ്ങി…
ഗിരി……….!
അല്ലാതാര് അത് ചെയ്യാൻ… ….?
“” രാവിലെ ഷീബേച്ചിയാ എന്നോട് വഴിയിൽ വെച്ച് പറഞ്ഞത്… അവരുടെ കെട്യോനും കൂടിയാ ആശുപത്രിയിലാക്കിയതെന്ന്……….””
“” ആരാന്നറിഞ്ഞോ……….?””
മല്ലിക ചോദിച്ചു…
“” അയാളായിരിക്കും……. “
ഉമ ശബ്ദം താഴ്ത്തി പറഞ്ഞത് മല്ലിക കേട്ടു..
“” ആനയോ പന്നിയോ കുത്താൻ വന്നെന്നാ ആശുപത്രിയിൽ പറഞ്ഞതെന്ന് കേട്ടു………”...”
“” നീയാരോടും പറയാൻ പോകണ്ട…… “
മല്ലിക പറഞ്ഞു…
“” പിന്നേ… എനിക്കതല്ലേ പണി…””
ഉമ ചൊടിച്ച് ഫോൺ വെച്ചു…
സോമന് തല്ലുകിട്ടേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല…
പക്ഷേ ഇത്…….?
ഗിരിയാകുമോ… ….?
എന്നാലും ഒരു സംശയം മല്ലികയുടെ ഉള്ളിൽ ഉടക്കി നിന്നു…
അമ്പൂട്ടൻ ഭക്ഷണം കഴിച്ച് അവളുടെ അടുത്തേക്ക് വന്നു……
“” ആരാ അമ്മേ… ….?””
“” ചേച്ചിയാടാ… …. “
“” എന്നാത്തിന്… ….?””
“” ആ സോമനെ ആരാണ്ട് രാത്രി തല്ലിയെന്ന്… …. “
അമ്പൂട്ടൻ ഒറ്റ ചിരിയായിരുന്നു… ….
“ മായാവീ…......””
ചിരിക്കു പിന്നാലെ അവൻ പശ്ചാത്തല സംഗീതം കൂടി ഇട്ടു…
“” കിണിച്ചോ… …. നീയിതാരോടും പറയാൻ നിൽക്കണ്ട… “
മല്ലിക ഓർമ്മപ്പെടുത്തി …
അമ്പൂട്ടൻ ഷർട്ടും കൂടെ എടുത്ത് , ബട്ടൻസ് ഇട്ടിട്ട് മല്ലികയുടെ കവിളിൽ ഏന്തിവലിഞ്ഞ് ഒരുമ്മ കൊടുത്തു……
“ ഞാൻ പറഞ്ഞില്ലേ… ആ ചേട്ടൻ അങ്ങനെ പോകില്ലാന്ന്… “
ആദ്യം
💬 Comments
View all comments