Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
അതത്ര വിശ്വസനീയമായി തോന്നിയില്ല എങ്കിലും ഇപ്പോൾ മല്ലികയ്ക്കും ഏറെക്കുറെ ഉറപ്പായി……
സോമനെ തല്ലിയത് ഗിരിയാണെങ്കിൽ അവനങ്ങനെ ഇവിടം വിട്ടു പോകാൻ വന്നവനല്ല…… !
ഒരു ലക്ഷ്യം അവനുണ്ട്……!
അതെന്താണെന്ന് മാത്രം ഒരു പിടിയുമില്ല……
രാവിലെ മിനി ചേച്ചി വന്നത് ഇത് പറയാനായിരിക്കും എന്ന് മല്ലിക ഓർത്തു..
ഗിരി ഇവിടെ ഉണ്ടായിരുന്നോ എന്നറിയുകയായിരിക്കും ലക്ഷ്യം……
അല്ലെങ്കിൽ തന്നെ അടി കഴിഞ്ഞ സമയം തന്നെ ന്യൂസ് പിടിച്ചെടുക്കാനുള്ള സകല ഏഷണി വിദ്യകളും കൈവശമുള്ള അവർ ഇതറിയാതിരിക്കാൻ ഒരു വഴിയുമില്ല…
മുറ്റമടിക്കുമ്പോഴും പാത്രം കഴുകുമ്പോഴും മല്ലികയുടെ ചിന്ത അതു തന്നെയായിരുന്നു…
ഗിരി…….!
ജോലിയെല്ലാം ഒതുക്കി, തെങ്ങോലയുടെ ഈർക്കിലി ഊർന്ന്, ചൂലുണ്ടാക്കിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുൻവശത്ത് ചാക്കു കെട്ടു വീഴുന്ന പോലെ ഒരു ശബ്ദം മല്ലിക കേട്ടത്……
പിന്നാലെ ജാക്കിയുടെ നന്ദിസൂചകമായ മുരളലും കേട്ടു..
വേഗത്തിൽ തന്നെ മല്ലിക ഉമ്മറത്തേക്ക് വന്നു…
മുക്കാൽച്ചാക്കിനടുത്ത് ഒരു അരിച്ചാക്ക് തിണ്ണയിലിരിക്കുന്നു…
അവൾ മുറ്റത്തിറങ്ങി താഴെ ഒതുക്കുകളിലേക്ക് നോക്കി…
ഗിരി പിൻ തിരിഞ്ഞ് ഇറങ്ങിപ്പോകുന്നത് അവൾ കണ്ടു…
മുന്നിൽ രണ്ടാൾ വേറെയുമുണ്ട്…
നടവഴിക്കപ്പുറം, ഒരു പിക്കപ്പ് നിർത്തിയിട്ടിരിക്കുന്നു…
അവൾ മുറ്റത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതും കുറച്ച് വാഴക്കന്നുകൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു..
അവൾക്കൊന്നും മനസ്സിലായില്ല… ….
അവർ അടുത്ത പ്രാവശ്യം കയറി വരുന്നതു വരെ മല്ലിക മുറ്റത്തു തന്നെ നിന്നു…
ഗിരിയും രണ്ടാളുകളും വീണ്ടും ചുമടുകളുമായി അഞ്ചു മിനിറ്റിനകം കയറി വന്നു…
“” ചേച്ചി കുറച്ച് വെള്ളമെടുക്ക്……. “
വാഴക്കന്ന് ഇറക്കി വെച്ച് ഗിരി പറഞ്ഞു……
മല്ലിക അത്ഭുതത്തോടെ അവനെ നോക്കിയ ശേഷം അകത്തേക്ക് കയറിപ്പോയി…
കൂടെ വന്നത് രണ്ട്
💬 Comments
View all comments