Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]
ഹിന്ദിക്കാരായിരുന്നു…
മല്ലിക വെള്ളവുമായി പുറത്തേക്ക് വന്നു..
ഹിന്ദിക്കാർക്ക് വെള്ളം കൊടുത്ത ശേഷമാണ് ഗിരി വെള്ളം കുടിച്ചത്..
വെള്ളം കുടിച്ച ഹിന്ദിക്കാർ താഴേക്ക് ഇറങ്ങി പോയി……
“” ഇവനെപ്പ വന്നു…….?””
ജാക്കിയെ നോക്കി ഗിരി ചോദിച്ചു…
“” രാവിലെ… …. “
മല്ലിക മറുപടി കൊടുത്തു…
“” റോഡ് വരെ എന്റെ കൂടെ വന്നായിരുന്നു… “
പരാമർശം തന്നെക്കുറിച്ചാണെന്ന് മണത്തറിഞ്ഞ ജാക്കി , ചണച്ചാക്കിൽ നിന്ന് നിവർന്നു…
മുൻ കാലുകൾ മുന്നോട്ട് നീക്കി , ഒന്ന് കോട്ടുവായിട്ട് നായ ഗിരിക്കരുകിലേക്ക് നീങ്ങി……
“” കുറച്ചു കൂടി ഉണ്ട്… …. “
കപ്പും ഗ്ലാസ്സും മല്ലികയെ ഏല്പിച്ച് ഗിരി വീണ്ടും താഴേക്ക് പോയി…
സംഗതി വാഴക്കൃഷി തന്നെ………!
ഇന്നലെ വെറുതെ പറഞ്ഞതാണെന്നാണ് കരുതിയത്……
മല്ലികയ്ക്ക് അത്ഭുതവും ജിജ്ഞാസയും അടക്കാനായില്ല…
ഇയാളാരാണ്……….?
എന്താണുദ്ദ്ദേശ്യം…............?
ജയിലിൽ കിടന്നവൻ മാനസാന്തരം വന്ന് കൃഷിപ്പണിക്ക് ഇറങ്ങിയതായി ഇതുവരെ കേട്ടിട്ടില്ല… ….
എന്തോ ഒന്നുണ്ട്……….
അത് മാത്രം അജ്ഞാതം……
ഗിരിയും ഹിന്ദിക്കാരും വീണ്ടും കയറി വന്നു…
പലവ്യഞ്ജനങ്ങളും പച്ചക്കറികളും തിണ്ണയിൽ നിരന്നു……
വെളിച്ചെണ്ണ വന്നത് ഒരു ക്യാനിലായിരുന്നു…
ഹിന്ദിക്കാർ വാഴക്കന്ന് കൊണ്ടുവന്ന് മുറ്റത്ത് വെച്ചു…
മൂന്നാലു ട്രിപ്പു കൂടി കഴിഞ്ഞതോടെ സാധനങ്ങൾ എല്ലാം എത്തി…
അവസാന തവണ വന്നത് ഗിരി ഒറ്റയ്ക്കായിരുന്നു…
ഒരു മടക്കു കട്ടിൽ അവന്റെ കയ്യിൽ ഉണ്ടായിരുന്നു..
ചുമലിൽ അവന്റെ ബാഗും തൂക്കിയിരുന്നു…
ബാഗെടുത്ത് അരഭിത്തിയിൽ വെച്ച ശേഷം, ഗിരി വിയർപ്പിൽ കുതിർന്ന ഷർട്ടൂരി അഴയിലേക്കിട്ടു…
പാന്റും കയ്യില്ലാത്ത ബനിയനുമായിരുന്നു അവന്റെ വേഷം…
ഒന്നും മിണ്ടാതെ, മനസ്സിലാകാതെ മല്ലിക ഗിരിയെ തുറിച്ചു നോക്കി നിന്നു…
💬 Comments
View all comments