0%

Chapter Title : ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate]

അമ്പൂട്ടൻ നിലവിളിച്ചു കൊണ്ട് റോഡിൽ നിൽക്കുന്നത് ഗിരി കണ്ടു…

അത്താഴത്തിന് അരി അടുപ്പത്തിട്ട് തിരിഞ്ഞതും അമ്പൂട്ടന്റെ നിലവിളി കേട്ട് മല്ലിക തിണ്ണയിലേക്ക് പാഞ്ഞു ചെന്നു……

അവന്റെ ബാഗ് നിലത്തു കിടപ്പുണ്ടായിരുന്നു……

അവന്റെയൊപ്പം കയറി വന്ന ജാക്കി , മുരൾച്ചയോടെ നിലം മാന്തിപ്പൊളിച്ചു കൊണ്ടിരുന്നു……

“” എന്നതാടാ…….....?””

കിലുകിലെ വിറയ്ക്കുന്ന അമ്പൂട്ടനെ നെഞ്ചോട് ചേർത്ത് ആധിയോടെ മല്ലിക ചോദിച്ചു…

“ പോയി… …. കൊണ്ടുപോയി… “

അവൻ കിതച്ചു കൊണ്ട് പറഞ്ഞു……

“” ആരെ……? ആര്… ….?””

അവളുടെ പിടി വിടുവിച്ച് അമ്പൂട്ടൻ അരഭിത്തിയിലേക്ക് ഇരു കൈകളും കുത്തി നിന്ന് കിതച്ചു…

ഒരു നിമിഷം കഴിഞ്ഞപ്പോൾ കിതപ്പടങ്ങി അവൻ കാര്യങ്ങൾ വിശദീകരിച്ചു…

നടുക്കത്തോടെ മല്ലിക ചുമരിലേക്ക് ചാരി……….

****   *****   ******   *****   *****

താമരശ്ശേരി……….

ഗവ: ഹോസ്പിറ്റൽ…….....

ഗിരിയുടെ പുറത്ത് ആറ് സ്റ്റിച്ചുണ്ടായിരുന്നു… ….

കൈയ്യിൽ മൂന്ന്…….....

ഡ്രസ്സ് ചെയ്തതിനു ശേഷം ഗിരിയെ ഹർഷൻ എഴുന്നേൽപ്പിച്ചിരുത്തി……

ഹർഷൻ ഡോക്ടറെ കണ്ണു കാണിച്ചതും ഡ്യൂട്ടി ഡോക്ടറും നേഴ്സും പുറത്തേക്കിറങ്ങി… ….

“” എന്നതാ ഗിരി പ്രശ്നം… ….? “

“”പ്രശ്‌നമങ്ങനെ പറയാൻ മാത്രമൊന്നും ഇല്ല സാറേ… …. “

ഗിരി ഇടതു കൈയുടെ സ്റ്റിച്ചിനു മുകളിൽ വലതു കയ്യാൽ ഒന്നുഴിഞ്ഞു……

“” ആണും തുണയും ഇല്ലാത്ത വീടാ… മര്യാദയ്ക്ക് ഞാൻ കാര്യം പറഞ്ഞതാ… പറഞ്ഞ് മണിക്കൂറൊന്ന് തികയും മുൻപേ അവന് പിന്നെയും ഞരമ്പിളകി………. “

ഗിരി ഹർഷനോട് ചുരുങ്ങിയ വാക്കുകളിൽ കാര്യം വിശദീകരിച്ചു……

“”റേഞ്ചറും പിന്നെ ഡി. വൈ. എസ് പി.യുമൊക്കെ ഞാനറിയുന്ന ആളാ… ഇനി പ്രശ്‌നമുണ്ടാകാതിരിക്കാൻ ഞാൻ

💬 Comments

View all comments