0%

Chapter Title : ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate]

മല്ലിക ചോറുമായി വന്നു… ….

ഒരു പാത്രത്തിൽ ഗിരി പ്രതീക്ഷിച്ചതിലധികം ചോറുണ്ടായിരുന്നു…

“” ഇത്രയൊന്നും വേണ്ട ചേച്ചീ……....””

“” അതധികമൊന്നുമില്ല… “

മല്ലിക വീണ്ടും അടുക്കളയിലേക്ക് പോയി…

ഒരു കാലിയായ പ്ലേറ്റും തവിയും കറികളുമായി അവൾ വന്നു……

കുറച്ച് ചോറ് മാറ്റിവെച്ച് ഗിരി കഴിച്ചു തുടങ്ങി…

“ ഗിരി വകയിലൊരമ്മാവന്റെ മോനാന്നാ ഞാനിവിടെ പറഞ്ഞത്…””

മല്ലിക ഭിത്തിയിലേക്ക് ചാരി നിന്നു പറഞ്ഞു.

“ ആരാ അതിനു ചോദിച്ചത്… ?”

“” നല്ല കഥ… ഗിരി അയാളെ തല്ലിയ കാര്യം നാട്ടിലിപ്പോ പാട്ടായിക്കാണും….. അങ്ങനത്തെ നാട്ടുകാരാ… “

“ ഈ കാര്യത്തിൽ എല്ലാ നാട്ടുകാരും കണക്കാ ചേച്ചീ……….””

ഗിരി സ്റ്റീൽ കപ്പിലിരുന്ന വെള്ളമെടുത്ത് കുടിച്ചു …

“”ഗിരി പുറത്തായിരുന്നു എന്നൊക്കെ ഞാൻ വെച്ചു കാച്ചിയിട്ടുണ്ട്… “

മല്ലിക ചിരിയോടെ പറഞ്ഞു…

“” അത് നന്നായി..... ജയിലിൽ കിടന്ന കാര്യം പറഞ്ഞില്ലല്ലോ…".

ഗിരി ഭക്ഷണം മതിയാക്കി എഴുന്നേറ്റു…

“”ശ്ശോ………. മതിയാക്കിയോ…… ?””

മല്ലിക ടേബിളിനടുത്തേക്ക് വന്നു…

“” വയറു നിറഞ്ഞു ചേച്ചീ…….....””

ഗിരി സംതൃപ്തിയോടെ പറഞ്ഞു……

“” കറി ഒന്നും കൊള്ളില്ലായിരിക്കും അല്ലേ… ?””

മല്ലിക പതിവു ചോദ്യം എടുത്തിട്ടു…

“ പിന്നേ… …. ജയിലിലെ അത്ര ടേസ്റ്റ് പോരാ… …. “

ചിരിയോടെ പറഞ്ഞിട്ട് ഗിരി മുറ്റത്തേക്കിറങ്ങി…

കൈയ്യും വായും കഴുകി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു……

പത്തു മിനിറ്റിനകം മല്ലികയും മുൻവശത്തേക്ക് വന്നു…

“” ചേച്ചി കഴിച്ചോ……….?””

“” ഉം… ……””

മല്ലിക അത്ഭുതത്തോടെ അവനെ നോക്കി..

അങ്ങനെ ഒരന്വേഷണം അവൾ പ്രതീക്ഷിച്ചതല്ലായിരുന്നു……

“” വേറെന്തൊക്കെ പറഞ്ഞു പരദൂഷണ

💬 Comments

View all comments