0%

Chapter Title : ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate]

കമ്മറ്റിക്കാരോട്…… ?””

“” അങ്ങനെ കമ്മറ്റിക്കാരൊന്നും ഇല്ല ഗിരീ… ഒന്നുരണ്ടു പേര്…… “”

മല്ലിക ചിരിയോടെ സംസാരിച്ചു തുടങ്ങി…

മിനിയോട് പറഞ്ഞ കാര്യങ്ങൾ അവൾ ഗിരിയോട് ആവർത്തിച്ചു…

“” ചേച്ചിയൊക്കെ എങ്ങനെയാ ഇവിടേക്ക് വന്നത്… ?”

ഗിരി ഒന്നിളകി ചുമരിലേക്ക് പുറം ചാരി…

“ അതൊക്കെ പറഞ്ഞാൽ കുറേയുണ്ട്…… ഞങ്ങള് കോട്ടയത്ത് ആപ്പാഞ്ചിറയിലായിരുന്നു… എന്റെ മൂത്ത ചേച്ചിയുടെ മോളാ ഉമ………. “

ഒന്നു നിർത്തി മല്ലിക ഗിരിയുടെ മുഖത്തേക്ക് നോക്കി…….

തന്നെക്കുറിച്ച് ഗിരി എന്ത് കരുതും എന്ന് ഒരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു……

“” ചേച്ചിക്ക് എന്നും അസുഖങ്ങൾ തന്നെ… സത്യം പറഞ്ഞാൽ ചേട്ടൻ ജോലി ചെയ്യുന്നതു തന്നെ അവൾക്ക് മരുന്നു വാങ്ങാനായിരുന്നു… “

ഗിരി അവളുടെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു…

“” ഞങ്ങൾ നാല് പെൺമക്കളാ… ബാക്കിയുള്ള രണ്ടു പേര് നാട്ടിലുണ്ട്… ചേച്ചിക്ക് സുഖമില്ലാത്തതിനാൽ ഞങ്ങളായിരുന്നു തറവാട്ടിൽ… അച്ഛൻ നേരത്തെ മരിച്ചിരുന്നു……….പിന്നെ അമ്മയും…….....””

ഗിരി അവരുടെ ജീവിത പശ്‌ചാത്തലം ഊഹിച്ചു തുടങ്ങിയിരുന്നു…

“ എനിക്ക് ചൊവ്വാദോഷമാ……..... ഒരു കണക്കിന് അത് നന്നായി.. ഉമയെ ചെറുപ്പം മുതൽ നോക്കിയത് ഞാനാ…””

കുറച്ചു നേരം നിശബ്ദമായി കടന്നുപോയി…

“ ചേച്ചി മരിക്കുമ്പോൾ അമ്പൂട്ടൻ എന്നിൽ ........””

ബാക്കി പറയാതെ കസേര ഒന്ന് നിരക്കി ഗിരിക്ക് പെട്ടെന്ന് മുഖം കിട്ടാത്ത രീതിയിൽ മല്ലിക ഇരുന്നു ….

“” അങ്ങനെ സംഭവിച്ചു പോയി…… ആകെ നാണക്കേടായിരുന്നു… ചേട്ടനെന്നെ കെട്ടാന്നൊക്കെ ഒരുപാട് പറഞ്ഞതാ… ഈ ദോഷം കാരണം ഞാനാ വേണ്ടാന്ന് പറഞ്ഞത്……….എന്നിട്ടും….....?:

വിങ്ങലിന്റെ ഒരു ചീള് ഗിരിയുടെ കാതിൽ വന്നു വീണു…

“” ആദ്യമൊക്കെ 

💬 Comments

View all comments