0%

Chapter Title : ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate]

ഉമ വലിയ ബഹളമായിരുന്നു… അവളവിടെ കുറച്ചു കാലം നഴ്സിംഗ് പഠിക്കാനൊക്കെ നിന്നതാ… അതും ഇല്ലാതായി… “

“ ഇപ്പോൾ എന്റെ പഴയ അവസ്ഥയിലാ അവള്.....””

വാക്കുകൾ കൂട്ടിച്ചേർത്തിട്ട് കസേരയിലേക്ക്, മല്ലിക ശിരസ്സു ചായ്ക്കുന്നത് ഗിരി കണ്ടു…

പാവങ്ങൾ……...........!

ഇവരുടെ ഒരേ ഒരു പ്രതീക്ഷയാണ് ഒറ്റയടിക്ക് അണഞ്ഞു പോയത്…

മല്ലികയുടെ നെഞ്ചകം വിങ്ങുന്നത് കണ്ടപ്പോൾ ഗിരി ദൃഷ്ടികൾ പുറത്തേക്ക് മാറ്റി…

“ ഇരുപത്തെട്ടു കഴിഞ്ഞു അവൾക്ക്… …. “

മല്ലിക പതിയെ സംസാരിച്ചു തുടങ്ങി…

“” ഉമയ്ക്കും ദോഷമാണോ… ?””

ഗിരി മുഖം തിരിച്ചു ചോദിച്ചു…

“”ങ്ങും… …. പണമില്ലാത്ത ദോഷം… “

കണ്ണീരിനിടയിലൂടെ മല്ലിക പുഞ്ചിരിച്ചു…

“” ഒന്ന് രണ്ട് കൂട്ടര് കാണാൻ വന്നതാ… അവള് ഇഷ്ടായീല്ലാന്ന് പറഞ്ഞു വിട്ടു…… “”

ഗിരി ചോദ്യഭാവത്തിൽ മല്ലികയെ നോക്കി…

“” ഞങ്ങളെ ഒറ്റക്കാക്കി പോകാനുള്ള മടി കൊണ്ടാ… …. “

പറഞ്ഞതും മല്ലിക എഴുന്നേറ്റ് അകത്തേക്ക് പോയി… ….

അവർ അകത്തേക്ക് പോയത് എന്തിനാണെന്ന് ഗിരിക്ക് അറിയാമായിരുന്നു..

ആരുമില്ലാത്ത ജൻമങ്ങൾ… ….!

ഉദയവും അസ്തമയവും മാത്രം കണ്ട് ജീവിതമൊടുങ്ങാൻ വിധിക്കപ്പെട്ടവർ… !

നാലഞ്ചു നിമിഷം കഴിഞ്ഞാണ് മല്ലിക പുറത്തേക്ക് വന്നത്…

വീണ്ടും അവൾ കസേരയിൽ വന്നിരുന്നു…

“” പഴയതൊന്നും ഓർക്കാറില്ലായിരുന്നു…ഗിരിയോട്  ഓരോന്ന് പറഞ്ഞ്… …. “

“ എനിക്കു മനസ്സിലാകും ചേച്ചീ… ഇതൊന്നും എന്നോട് സുധാകരേട്ടൻ പറഞ്ഞിട്ടില്ല…… “

ഗിരി മല്ലികയെ നോക്കി…

അവളുടെ മിഴികളിലെ നീർത്തിളക്കം അവൻ കണ്ടു…

“” എല്ലാം ശരിയാകും………. “

അവൻ ആശ്വാസവാക്ക് മൊഴിഞ്ഞു…

“” അങ്ങനെ തന്നെയാ ഇത്രനാളും കഴിഞ്ഞത്… ഇപ്പോഴാ

💬 Comments

View all comments