0%

Chapter Title : ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don't Underestimate]

ഒന്ന് പിടച്ചു…

“” ഇയ്യ് തന്ന വിവരങ്ങളൊക്കെ റെഡിയല്ലേ……......?””

“” അന്വേഷിച്ചറിഞ്ഞതൊക്കെ ക്ലിയർ ആണ് റാവുക്കാ……. ആപ്പാഞ്ചിറയിലോ കടുത്തുരുത്തിയിലോ കോട്ടയത്തു പോലും സുധാകരന് ഗിരിയെന്ന പേരിൽ ഒരു ബന്ധുവില്ല… …. “

റാഫി പറഞ്ഞിട്ട് ശ്വാസമെടുത്തു…

ഹബീബ് തല കുലുക്കി…

“” ഗിരി ജയിലിൽ ഉണ്ടായിരുന്നു എന്ന് സത്യമാണ്… അത് സുധാകരൻ മരിച്ച ശേഷമാണ്… “

“” ഓന്റെ നാടെവിടാ… ….?””

ഹബീബ് ഒന്ന് മുന്നോട്ടാഞ്ഞു…

“” തളിപ്പറമ്പ………. കാഞ്ഞിരങ്ങാട്… ആളിച്ചിരി കാശുള്ള വീട്ടിലേയാ… ബന്ധുക്കളും പിടിയുള്ളവരാ… …. “

റാഫി പറഞ്ഞു……

ഹബീബ് വീണ്ടും ചെയറിലേക്ക് ചാഞ്ഞു…

“” അനക്ക് വല്ലതും പിടി കിട്ടിയോ റാഫീ… …. “

ഹബീബ് നിവരാതെ തന്നെ ചോദിച്ചു…

“” എനിക്കും വലിയ പിടിയില്ല റാവുക്കാ………. “

ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം റാഫി പറഞ്ഞു……

“” ഓന്റെ കേസുകെട്ട് കാരണം കാശ് കണ്ടമാനം പോയതാ… ഇതിപ്പോൾ വർഷം മൂന്നാകാറായി… …. “”

ഹബീബ് പതിയെ പറഞ്ഞു……

“” ഓന്റെ പെണ്ണുങ്ങളെങ്ങനാ… ….?””

ഒന്ന് നിവർന്ന് ഹബീബ് ചോദിച്ചു…

“” ആരുടെ…….....?”

റാഫി പുരികമുയർത്തി…

“” ആ സുധാകരന്റെ…….....””

ഒരു കൗശലച്ചിരി റാഫിയുടെ മുഖത്തുണ്ടായി…

“” അതിനല്ലെടാ………. “

ഹബീബ് വീണ്ടും ചെയറിലേക്ക് ചാഞ്ഞു…

“” രണ്ടും മോശമൊന്നുമല്ല.. പട്ടിണി മാറിയാൽ …….....”

ബാക്കി റാഫി പറഞ്ഞില്ല… ….

ഹബീബ് ഒന്നിരുത്തി മൂളി…

“” ചിലപ്പോൾ അതായിരിക്കും അവന്റെ ലക്ഷ്യം… പക്ഷേ, അതു മാത്രമായി കാണണ്ട………. “

“” എനിക്കും അങ്ങനെ തോന്നിയിരുന്നു…… പക്ഷേ, എന്നാലും ചേരാത്ത ഒരു കാര്യമുണ്ടല്ലോ…….........”

💬 Comments

View all comments