0%

Chapter Title : ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don't Underestimate]

റാഫി പറഞ്ഞിട്ട്  ഹബീബിനെ നോക്കി……….

“” ഗിരിയും സുധാകരനും നേരിട്ടു കണ്ടിട്ടില്ല… അല്ലാതെ എങ്ങനെ അവനിവിടെയെത്തും…………?””

അതൊരു ചോദ്യമായിരുന്നു… ….

“” നമ്മളറിയാത്ത മൂന്നാമതൊരാൾ ഇതിലുണ്ട് റാവുക്കാ… അല്ലെങ്കിൽ നമ്മളിൽ നിന്ന് മറഞ്ഞിരിക്കുന്ന ഒരാൾ… “

റാഫി പറയുന്നത് ശരിയാണെന്ന് ഹബീബിനും അറിയാമായിരുന്നു…

അതാര്….....?

ഹബീബിന്റെ ചിന്തകളിലൊന്നും അങ്ങനെയൊരു മുഖം കടന്നു വന്നതേയില്ല… ….

ചിന്തയോടെ തന്നെ ഹബീബ് എഴുന്നേറ്റു…

“” സോമന് സുഖമാകും വരെ രണ്ടു പേരെ ജോലിക്ക് നിർത്തിയേക്ക്… “”

റാഫി തല കുലുക്കിക്കൊണ്ട് എഴുന്നേറ്റു…

“” അയാളോട് ആ ഒളിഞ്ഞു നോട്ടം നിർത്താൻ പറ… …. അവനെ അങ്ങനെയങ്ങ് ഒഴിവാക്കാൻ വയ്യല്ലോ… “

ഹബീബ് ഓഫീസ് റൂമിന്റെ വാതിൽ കടന്നു..

റാഫി കടന്നതും പിന്നിൽ വാതിലടഞ്ഞു……

“” തെര നിറച്ച് ഒരു നാടൻ തോക്ക് സോമന്റെ ഷെഡ്ഡിൽ എത്തിച്ചേക്ക്… “”

പറഞ്ഞിട്ട് ഹബീബ് റാഫിക്കു നേരെ തിരിഞ്ഞു…

“” വന്നിട്ടധികമൊന്നും ആയിട്ടില്ല…… എന്നാലും കണ്ടതും കേട്ടതുമൊക്കെ വെച്ചു നോക്കുമ്പോൾ… ഒറ്റയാനാ അവൻ……. “

ഹബീബ് ഇടത്തേ നെഞ്ചിൽ വലതു കയ്യാൽ ഒന്നു തടവി……

“” ഒറ്റയാൻ………. “

റാഫി ഹബീബിന്റെ മിഴികളിലെ കൂർമ്മത കണ്ടു…

*****  ******   *****  *****  ******

തിരികെയും ഫോറസ്റ്റ് ജീപ്പിൽ തന്നെയായിരുന്നു യാത്ര…

മരുന്നുകൾ വാങ്ങിക്കൊടുത്തത് ഹർഷനാണ്……

“” സാറിന് എന്നോടെന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ളതു പോലെ… “”

ജീപ്പിലിരിക്കുമ്പോൾ മുഖവുരയൊന്നും കൂടാതെ ഗിരി ചോദിച്ചു…

ഷർട്ട് ഉപേക്ഷിച്ചിരുന്നു……

ഒരു വെള്ള തോർത്താണ് ഗിരി പുതച്ചിരുന്നത്…

“ ആപത്തിൽ പെടുന്ന വന്യമൃഗങ്ങളെ രക്ഷിക്കുക എന്നതാണ് ഞങ്ങൾ

💬 Comments

View all comments