0%

Chapter Title : ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don't Underestimate]

ആശയക്കുഴപ്പം വന്നതു പോലെ മുഖത്തോട് മുഖം നോക്കിയതും ഗിരി ചെരുപ്പഴിച്ച് തിണ്ണയിലേക്ക് കയറി……

കയറ്റം കയറി വന്നതിനാൽ അവൻ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു…

അവൻ അരഭിത്തിയിലേക്കിരുന്നതും മല്ലിക അകത്തേക്ക് ഓടിപ്പോയി ഒരു കപ്പു വെള്ളവുമായി വന്നു…

അവളത് നീട്ടിയതും ഗിരി വാങ്ങി, പകുതിയോളം ഒറ്റ വലിക്ക് കുടിച്ച് ശ്വാസമെടുത്തു…

ഒരു മിനിറ്റു കൂടി മൗനം ഉറുമ്പെടുത്തതു പോലെ നീങ്ങി…

ഉമയെ ഒന്നു നോക്കിയ ശേഷം മല്ലിക അവനടുത്തേക്ക് ചെന്നു……

അവൻ തോർത്ത് പുതച്ചു കെട്ടിയിരുന്നതിനാൽ പുറത്തെ മുറിവ് അവർക്ക് കാണാനാകുമായിരുന്നില്ല…

മല്ലിക കൈ നീട്ടി അവന്റെ ഇടതു കൈ തന്റെ ഇരു കൈകളിലുമായി എടുത്തു…

“” നിനോട് പൊയ്ക്കോളാൻ ഞങ്ങൾ പറഞ്ഞതല്ലായിരുന്നോടാ… “”

മല്ലികയുടെ കൈകൾ വിറയ്ക്കുന്നത് ഗിരി അറിയുന്നുണ്ടായിരുന്നു……

അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു… ….

“ ശാപവും ശനിയും പിടിച്ച് കാലനു പോലും വേണ്ടാതെ കിടക്കുന്ന ഞങ്ങളുടെയടുത്തേക്ക് നീ എന്തിനു വന്നതാ… ?”

അവന്റെ കൈത്തലം കവിളിലേക്ക് ചേർത്ത് മല്ലിക വിങ്ങിപ്പൊട്ടി…

“” എനിക്ക് കുഴപ്പമൊന്നുമില്ല ചേച്ചീ…….........”

ഗിരി വലം കൈ എടുത്ത് തന്റെ കൈ അടർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും മല്ലിക വിട്ടില്ല…

“” നീ ആരുമല്ല… ശരിയാ… പക്ഷേ ഞങ്ങൾക്കു വേണ്ടിയല്ലേ നീ………. “

ഗിരി മുഖം തിരിച്ചു……

ഉമ ഭിത്തിയിൽ ചാരി , പുറംകൈ കൊണ്ട് മിഴികൾ തുടയ്ക്കുന്നത് ഗിരി കണ്ടു…

പച്ചയായ മനുഷ്യർ……….

ഉള്ളിൽ തിളച്ചുമറിയുന്ന അഗ്നിപർവ്വതത്തിന്റെ മുരളലും ഇരമ്പവും മാത്രമാണ് പുറമെ ചാടുന്നതൊക്കെയും……

സ്നേഹത്തോടെ ഒരു വാക്ക്… ….

ചിലപ്പോൾ ഒരു നോട്ടം……….

അതു മതി…, അതുമാത്രം മതി അവർക്ക്…

ഗിരിയുടെ മിഴികളും

💬 Comments

View all comments