Chapter Title : ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate]
, അവളുടെ നേരെ കൈ നീട്ടി…
ഉമ ഗിരിയുടെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല…
കൈ കൂടി ഡ്രസ്സ് ചെയ്ത ശേഷം, ഉമ മെഡിസിനൊക്കെ വാരിക്കൂട്ടി……
“” ഞാനത് ചുമ്മാ പറഞ്ഞതാ… “
അകത്തേക്ക് തിരിയാൻ നേരം ഉമ പറഞ്ഞു……
“” എന്ത്… ….?””
ഗിരി അജ്‌ഞത നടിച്ചു… …..
“” നേരത്തെ പറഞ്ഞത്………. “
“” അതെന്താന്നാ ചോദിച്ചത്…… ?””
ഉമ കണ്ണുകളുരുട്ടി തറപ്പിച്ചു നോക്കിയ ശേഷം അകത്തേക്ക് കയറി…
***** ***** ***** ***** ******
പുതിയറ……….
ക്രൈം ബ്രാഞ്ച് ഓഫീസ്…….
ഡി.വൈ. എസ്. പി സത്യപാലന്റെ ക്യാബിനു മുന്നിലേക്ക് ഹർഷൻ വന്നു……
ഗ്ലാസ്സ് ഡോർ തുറന്നതും സത്യപാലൻ പുഞ്ചിരിച്ചു…….
“” എനി അപ്ഡേറ്റ് ….....?””
ഹർഷൻ സല്യൂട്ട് അടിച്ച ശേഷം ചെയറിലേക്കിരുന്നു……
“” നതിംഗ് സർ… …., പുതിയ ഒരവതാരം വന്നു കയറിയിട്ടുണ്ട്… ഒരു ഗിരി… “
“” അത് താൻ വിളിച്ചപ്പോൾ പറഞ്ഞായിരുന്നല്ലോ………. “
“” ഉം… ഒരു ക്രൈം റിക്കാർഡ്സിലും അവന്റെ പേരൊന്നുമില്ല, ഏതാണ്ട് കൊട്ടടക്കയോ, ഒട്ടുപാലോ മോഷ്ടിച്ച കേസിൽ ആള് കുറച്ചു കാലം നമ്മുടെ ചിലവിൽ കഴിഞ്ഞിരുന്നു…””
സത്യപാലൻ സീറ്റിലേക്ക് ചാരി……
“” നമ്മളന്വേഷിക്കുന്ന കസ്റ്റഡി മർഡർ കേസിലൊന്ന്, അതായത് സുധാകരനും ഈ ഗിരിയും ഒരുമിച്ച് ജയിലിൽ കിടന്നു എന്ന് പറഞ്ഞാണ് അവനവിടെ വന്നു കയറിയിട്ടുള്ളത്… “
സത്യപാലൻ സശ്രദ്ധം കേട്ടിരുന്നു……
“” ഈ മോഷണക്കേസിൽ ആദ്യം പിടിക്കപ്പെട്ടത് ഗിരിയെ ആണ്.. തളിപ്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജയിലിലാണ് കൂട്ടുപ്രതികളെ കിട്ടുന്നവരെ ഗിരിയെ തടവിലിട്ടത് …പക്ഷേ അത് സുധാകരൻ മരിച്ച , സോറി കൊല്ലപ്പെട്ടു കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ്………. “
“” സംതിംഗ് ഫിഷി…….....?””
സത്യപാലൻ പുരികമുയർത്തി …
“”യെസ് സർ…, നമ്മൾ വെരിഫൈ ചെയ്യുന്ന സോമനുമായിട്ടാണ് കഴിഞ്ഞ ദിവസം ഗിരി ക്ലാഷ് ആയത്…… ആൾക്ക് കുറച്ചു കുത്തിക്കെട്ടൊക്കെയുണ്ട്… നമ്മുടെ കേസിനെ ബാധിക്കാതിരിക്കാനാ ഞാൻ അത് , സാറിനോട് പറഞ്ഞു തീർപ്പാക്കിയത്………. “
“” ഹർഷൻ നല്ലൊരു ഓഫീസറാണ്… നിങ്ങളിതു വരെയും ഒരു കേസും തോറ്റിട്ടില്ലല്ലോ… …. “
💬 Comments
View all comments