Chapter Title : ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate]
യാത്രയ്ക്കുള്ള സ്കോപ്പില്ല എന്ന് കണ്ട്, തിരികെ ചണച്ചാക്കിൽ തന്നെ അഭയം പ്രാപിച്ചു…
മല്ലിക അത് ശ്രദ്ധിച്ചില്ല…
“” കല്യാണത്തിന് ഞങ്ങളെ വിളിക്കുമോ… ….?””
മല്ലിക ചിന്തയിൽ നിന്നുണർന്നു…
“” നിങ്ങളൊക്കെയില്ലാതെ എന്ത് കല്യാണം… ?””
ഗിരി ചിരിച്ചു…
താഴെ പറമ്പിനതിരിൽ രണ്ടു പേർ ജോലി ചെയ്യുന്നത് ഗിരി കണ്ടു…
“” പുതിയ പണിക്കാർ എത്തിയെന്ന് തോന്നുന്നല്ലോ… …. ?”
“” എന്താ അവരുടെയും കൈ തല്ലിയൊടിക്കാൻ പ്ലാനുണ്ടോ…….....?””
മല്ലികയും ചിരിയോടെ അവരെ നോക്കി…
“” നോക്കാം………. “
ഗിരി മുറ്റത്തിനു നേർക്ക് നടന്നു……
അമ്പൂട്ടൻ അന്ന് നേരത്തെ വന്നു..
ഗിരി, അവനെയും കൂട്ടി വെറുതെ പുഴക്കരയിൽ പോയി തിരികെ വന്നപ്പോഴേക്കും ഉമ എത്തിയിരുന്നു… ….
അന്നും പഴം പൊരിയും പാൽ ചായയുമായിരുന്നു…
അകത്ത് ഉമയുടെയും മല്ലികയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു…
“” പുറത്തിറങ്ങണ്ടാന്ന് കുഞ്ഞമ്മ പറഞ്ഞില്ലേ…….?””
“” ഞാൻ പറഞ്ഞെടീ………. “
“” മുറിവോ… ….?””
“” വാട്ടമുണ്ട്……. “
“” പഴുപ്പോ…….....?””
“” നീ ചെന്ന് നോക്ക്……..........”
മല്ലിക ദേഷ്യപ്പെട്ടതും ഉമ നിശബ്ദയായി…
കുറച്ചു കഴിഞ്ഞതും ഡെറ്റോളും ലോഷനും കോട്ടണുമായി “” കമ്പോണ്ടർ അമ്പൂട്ടൻ “ ഹാജരായി.
പിന്നാലെ ഹെഡ് നഴ്സ് ഉമയും….
ഉമ, അതിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഗിരിക്ക് മനസ്സിലായി…
മല്ലിക അകത്ത് ജോലിയിലായിരുന്നു……
“” ഇയാള് തിരിഞ്ഞിരുന്നേ………. “
ഉമ ഗാംഭീര്യത്തിൽ പറഞ്ഞു…
“” ഇയാളല്ല …. ഉണ്ണി മുകുന്ദൻ… ….””
ഗിരിയും അതേ ഗാംഭീര്യത്തിൽ പറഞ്ഞു…
കാറ്റു കുത്തി വിട്ട ബലൂൺ പോലെ ഉമ, ചുങ്ങിപ്പോയി…
അവൾ നാക്കു കടിച്ച് നോക്കിയതും അമ്പൂട്ടൻ അരഭിത്തിയിൽ കൈ കുത്തി മുറ്റത്തേക്ക് ചാടി…
ചണച്ചാക്കിനു മീതെ, നായ്പ്പൂട പറന്നതും മുറ്റത്തേക്ക് ജാക്കി , ഓരിയിട്ട് ചാടുന്നതും ഗിരി കണ്ടു…
അമ്പൂട്ടൻ ജാക്കിയുടെ മേലേക്കാണ് ചാടിയത്…
ഉമ ലോഷനെടുത്ത് മുറിവിലൊഴിച്ച് കലിപ്പു തീർത്തു……
അരഭിത്തിയിലേക്ക് വലം കൈ വെച്ച് . അതിലേക്ക് മുഖം ചാരി ഗിരി കിടന്നു…
നല്ല നീറ്റലുണ്ടായിരുന്നു..
“” ഇനി കൈ കാണിക്ക്………. “
മൂന്നു നാലു മിനിറ്റു കഴിഞ്ഞ് ഉമ ഉത്തരവിട്ടു…
ഗിരി മുഖമുയർത്തി
💬 Comments
View all comments