Chapter Title : ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate]
ഒരു കസേരയുമായി , മല്ലികയും വന്നിരുന്നു……
“” അനിയത്തി എന്ത് പറഞ്ഞു… ?””
താടിയ്ക്ക് കൈ കൊടുത്ത് മല്ലിക ചോദിച്ചു……
“” അവളുടെ കല്യാണമാണ്….....””
ഗിരി പതിയെ പറഞ്ഞു…
“” കല്യാണമോ………? എന്ന്… ?””
മല്ലിക ഒന്നമ്പരന്നു..
“ എന്നാണെന്നാണ് അറിയില്ലാത്തത്… …. “
ഗിരി ശൂന്യതയിലേക്ക് മിഴികളെയ്തു…
“അറിയില്ലെന്നോ….....?””
“” അതേ ചേച്ചീ………. അവൾക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം പറഞ്ഞുറപ്പിച്ചതുമാണ്…”
ഗിരി ഒന്നു നിർത്തി മല്ലികയെ നോക്കി…
“” അവളെന്റെ മാത്രം അനിയത്തിയല്ലേ… അതുകൊണ്ട് ഞാൻ നടത്തണം ,,...””
മല്ലികയ്ക്ക് ഒന്നും മനസ്സിലായില്ല…
“” ചേട്ടൻമാരുടെയും എന്റെയും അനിയത്തിയുടെയും അമ്മ രണ്ടു പേരാ…””
ഗിരി വിളറിയ ചിരി ചിരിച്ചു….
“” അമ്മയുടെ വിഹിതം വിറ്റ കാശ് ബാങ്കിലുണ്ട്…… അതുകൊണ്ടൊന്നും തികയില്ല…… ആകെ വിൽക്കാനുണ്ടായിരുന്നത് വണ്ടി ആയിരുന്നു , അതു പോയി… …. “
അവന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു…
“”ശ്രദ്ധിക്കണ്ടായിരുന്നോ… ?””
മല്ലിക ചോദിച്ചു……
“” ശ്രദ്ധ ഉണ്ടായിരുന്നു… എന്തോ കുറച്ചു കാലമായി, എന്നെ ഞാനല്ല നിയന്ത്രിക്കുന്നത് എന്നൊരു തോന്നൽ………. “
“” കൂട്ടുകാരൊക്കെ….....?””
“ അവരൊക്കെ എന്നേക്കാളും കഷ്ടത്തിലാ ചേച്ചീ… പിന്നെ, ജീവൻ കളഞ്ഞും കൂടെ നിന്നോളും… “
ഗിരി അഭിമാനത്തോടെ പറഞ്ഞു…
“” എത്ര വേണം ഇനി……….?””
തന്റെ കഴുത്തിലെ നൂലുപോലുള്ള മാലയിൽ തെരുപ്പിടിച്ചാണ് മല്ലിക ചോദിച്ചത്……
ഗിരി അതു കണ്ടു…
“” നൂറ്റൊന്നു പവൻ… …. “
ഗിരി പറഞ്ഞതും മല്ലിക വായ പൊളിച്ച് കസേരയിലേക്ക് ചാരി….
“” തറവാട്ടു പേരിന് ദോഷം വരരുതല്ലോ… മാത്രമല്ല അവളുടെ സന്തോഷമല്ലേ വലുത് ….?””
ഗിരി എഴുന്നേറ്റു..,
അവൻ മുറ്റത്തേക്കിറങ്ങിയതും ചിന്താഭാരത്തോടെ മല്ലിക അനുഗമിച്ചു…
ജാക്കി ചണച്ചാക്കിൽ നിന്ന് ഇളകി…
എന്താണിവന്റെ മനസ്സിലിരുപ്പ് ….?
മല്ലികയിലും സംശയത്തിന്റെ മുള പൊട്ടിത്തുടങ്ങി..
സഹോദരിയുടെ വിവാഹം നടത്തേണ്ടവൻ ഈ മലഞ്ചെരിവിൽ വന്നു കിടക്കേണ്ട കാര്യം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… ….
ഗിരി വീടിനു പിന്നിലുള്ള പറമ്പിലേക്ക് നോക്കി…
കാടു കയറിക്കിടക്കുന്നു……
“” ഇതൊന്നു വെട്ടണം….....”
ആരോടെന്നില്ലാതെ ഗിരി പറഞ്ഞു…
ജാക്കി , അവനെ ചുറ്റിപ്പറ്റി നിന്ന ശേഷം,
💬 Comments
View all comments