Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]
ഇവർ രണ്ടുപേരും തമ്മിൽ ഉള്ള ഏക സാമ്യത അരുണിന്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നുള്ളത് മാത്രമായിരുന്നു.
വളരെ ധനികരായ കുടുംബത്തിൽ നിന്നാണ് നിയാസിന്റെ വരവ്.ഒറ്റ മകൻ ഉമ്മയോടൊപ്പം താമസിക്കുന്നു ഉപ്പു സൗദിയിൽ വലിയൊരു കമ്പനിയിൽ ജോലി നോക്കുന്നു. മാസമാസം അവന്റെ വീട്ടിലേക്ക് ഉപ്പയുടെ സമ്പാദ്യം ഒഴുകുന്നു. സ്വാഭാവികമായും കൂട്ടത്തിലെ പണത്തിന്റെ പ്രധാന സ്രോതസ്സ് അവൻ തന്നെയായിരുന്നു. പണം പോലെ നിയാസിനെ ജീവിതത്തിൽ ക്ഷാമം ഇല്ലാതിരുന്ന മറ്റൊന്നായിരുന്നു പെണ്ണ് സ്ത്രീ വിഷയങ്ങളിൽ അഗ്രഗണ്യനായിരുന്നു കക്ഷി. അളവിൽ കൂടുതൽ പണവും അത്യാവശ്യം സൗന്ദര്യവും ഉള്ളതുകൊണ്ട് അവനു കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പത്തിലായി.
ഇതിന്റെ നേരെ വിപരീതമായിരുന്നു ഉണ്ണിയുടെ കാര്യങ്ങൾ. വളരെ ബുദ്ധിമുട്ടുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായിരുന്ന ഉണ്ണിയുടെ വരവ്. തെങ്ങു കയറ്റക്കാരനായ അച്ഛൻ അരക്കു താഴെ തളർന്നു കിടപ്പിലായിട്ട് ഇപ്പോൾ വർഷം 3 ആയി. ജോലിക്കിടെ കാൽ വഴുതി വീണായിരുന്നു അപകടം. വീട്ടുജോലികളും തൊഴിലുറപ്പുമൊക്കെയായി അമ്മയാണ് കുടുംബം മുന്നോട്ട് കൊണ്ട് പോവുന്നത്. കെട്ടിക്കാൻ പ്രായമായ ചേച്ചി ഉൾപ്പടെ നാല് പേരുടെ ഒരു ചെറിയ കുടുംബമായിരുന്നു അവന്.
കഷ്ടപ്പാടുകളും പണത്തിന്റെ വിലയും തന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് നല്ലതുപോലെ തിരിച്ചറിഞ്ഞ ഉണ്ണിക്ക് സാധാരണ ചെറുപ്പക്കാരെ പോലെ കൂട്ടുകാരിലും പെണ്ണിലും ആഘോഷങ്ങളിലും ഒന്നുമല്ലായിരുന്നു ശ്രദ്ധ, എങ്ങനെയെങ്കിലും നല്ലപോലെ പഠിച്ചു ഒരു ജോലി നേടി കുടുംബത്തെ രക്ഷപ്പെടുത്തണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു അവന് .
അത് അവന്റെ ക്ലാസിലെ പ്രകടനങ്ങളിലും വ്യക്തമായിരുന്നു ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു അവൻ.
അന്തർമുഖൻ ആയതിനാലും സാധാരണ ചെറുപ്പക്കാരെ പോലെ അടിപൊളികളിൽ ഒന്നും താല്പര്യമില്ലാതിരുന്നതിനാലും കോളേജിൽ അവന്റെ ആകെയുള്ള കൂട്ട് അരുണും നിയാസും
💬 Comments
View all comments