0%

Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]

Author : Kambikathakal Read All Parts 331

ശെരിക്കും അയാൾക്കൊരു ലോട്ടറി തന്നെയായിരുന്നു ടീച്ചർ.

ഡസ്കിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന പാത്തുവിനെ കണ്ടാണ് ഉറക്കത്തിൽ നിന്ന് നിയാസ് എണീച്ചത്. അവനു രാവിലെ ഉച്ച എന്നൊന്നുമില്ല ക്ലാസിൽ കുറച്ചു നേരം ഇരുന്നാൽ അവൻ ഉറങ്ങി പോകും

"എന്തായിരുന്നു രാവിലെ തന്നെ പരിപാടി,

കവാടത്തിനടുത്ത് മൂന്നുപേരും വായും പൊളിച്ച് നിൽക്കുന്നത് കണ്ടല്ലോ"

മുഖത്തുനോക്കിയുള്ള അവളുടെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും ഭാവ വ്യത്യാസം ഇല്ലാതെ നിയാസ് പറഞ്ഞു

"എന്റെ പാത്തു എത്ര നാളായി അരുണിന് ഒരു പെണ്ണിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട്. ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല.!

പുതിയ ബാച്ചിൽ ഇവന് പറ്റിയ പിള്ളേർ വല്ലതുമുണ്ടോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു,അതാ വൈകിയത് ".

" ഉവ്വ്..ഉവ്വ്.. എടാ അരുണേ നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടണേൽ ആദ്യം ഇവന്റെ കമ്പിനി ഒഴിവാക്കേണ്ടി വരും നീ"

"ഞാനത് ചിന്തിക്കാതെയല്ല"

ചിരിച്ചുകൊണ്ടുള്ള അരുണിന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് പാത്തു തന്റെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു.

"ആഹാ രണ്ടും കൂടി എനിക്കിട്ടാണോ ഇന്ന് "

തിരിഞ്ഞു നോക്കിയ പാത്തുവിനോട് ഉച്ചയ്ക്ക് ഷിബു ചേട്ടന്റെ കടയിൽ കാണാം എന്ന സിഗ്നൽ കൊടുത്തു നിയാസ് ഒരു കള്ളച്ചിരി പാസ്സാക്കി.

പാത്തുവിന്റെയും നിയാസിന്റെയും ഡെയിലി പ്ലേഗ്രൗണ്ട് ആണ് ഷിബു ചേട്ടന്റെ ഇന്റർനെറ്റ് കഫേ. എല്ലാ ഉച്ചക്കും എന്തൊക്കെ ബുദ്ധിമുട്ടുണ്ടേലും അവിടെ രണ്ടാളും ഹാജരാകും.

ഉണ്ണി :" ഡെയിലി ഇത് തന്നെ പരുപാടി".

നിയാസ് : "എടാ ആണുങ്ങൾ ആയാൽ ഇതൊക്കെ ഉണ്ടാവും. അല്ല ഇതൊക്കെ ഞാൻ ആരോടാ പറയുന്നേ ആദ്യം നിന്റെ മുഖത്ത് കുറച്ച് മീശ കിളിക്കട്ടെ

💬 Comments

View all comments