Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]
തൂക്കി നടക്കാൻ..
പടച്ചോനെ ഇവനെയൊക്കെയാണല്ലോ ഞാൻ ഇത്രയും നാളും കൂടെ കൊണ്ടുനടന്നത്..
അരുൺ : എടാ നിനക്കെന്റെ അവസ്ഥ മനസിലാകാഞ്ഞിട്ടാ..ഇത് ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലല്ലേ.. ഫസ്റ്റ് ഇംപ്രഷൻ തന്നെ ചളമായലോ ..അതൊക്കെ ഓർക്കുമ്പോൾ..
നിയാസ് : കോപ്പ്..നിന്നെക്കൊണ്ട് ഇതൊന്നും നടക്കൂന്ന് തോന്നുന്നില്ല. അവളെ വല്ല ആൺപിള്ളേരും കൊത്തിക്കൊണ്ട് പോവും നീ നോക്കിക്കോ..
എടാ ഉണ്ണി നീ ഇങ്ങു പോര്..അവനെ കൊണ്ടൊന്നും നടക്കൂല്ല.."
ഉണ്ണി അരുണിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി..
ഉണ്ണീ : "നീ നിനക്ക് കംഫോട്ടബിൾ ആവുമ്പോൾ സാവധാനം പോയി മിണ്ടിയാൽ മതി.."
അരുണിന്റെ തോളിൽ ഒരു നിമിഷം കൈ വെച്ച് ഉണ്ണി നിയാസിന്റെ കൂടെ നടന്നു. അപ്പോൾ തന്നെ മറു വശത്ത് അഞ്ചുവും കൂട്ടുകാരികളും അവരുടെ ക്ലാസ്സിലേക്ക് നടന്നുപോകുന്നതും നോക്കി അരുൺ നിസ്സഹായനായി നിന്നു...
അന്ന് ക്ലാസിനു ശേഷം നേരത്തെ പ്ലാൻ ചെയ്തത് പോലെ തന്നെ നിയാസ് അരുണിന്റെ വീട്ടിലേക്ക് ചെന്നു.. എങ്ങനേലും ഒന്ന് രാത്രിയായി കിട്ടിയാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് നിയാസ്..
ഉണ്ണി വൈകുന്നേരം കുറച്ച് സമയം അവരുടെ കൂടെ അരുണിന്റെ വീട്ടിൽ ചിലവഴിച്ച് സ്വന്തം വീട്ടിലേക്ക് പോവാൻ ഒരുങ്ങി..ഉണ്ണി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട് അനു അവന്റെ പിന്നാലെ ചെന്നു..
അനു : ഉണ്ണിയേട്ടാ..ഇന്ന് ഇവിടെ നിന്നാട്ടോ ഭക്ഷണം..കുളിയൊക്കെ കഴിഞ്ഞ് ഇങ്ങോട്ട് പോര്..
ഉണ്ണി : അത് വേണ്ട..ഞാൻ വീട്ടിൽ നിന്ന് കഴിച്ചോളാം എന്നും പറഞ്ഞു ഉണ്ണി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു..
"പറയുന്നേ അങ്ങോട്ട് കേട്ടാൽ മതി.. മര്യാദയ്ക്ക് കഴിക്കാൻ ഇങ്ങോട്ട് പൊരി.. അല്ലേൽ ഞാൻ വീട്ടിൽ വന്നു തൂക്കും നിന്നെ.. വല്ലപ്പോളുമല്ലേ
💬 Comments
View all comments