0%

Chapter Title : ഇത് ഞങ്ങളുടെ കഥ 3 [Sayooj]

Author : Kambikathakal Read All Parts 659

രൂപം മുന്നിൽ നിന്നും മായുന്നതും നോക്കി അനു ഉമ്മറത്തു നിന്നു..

സമയം 12.30.. വീട്ടിൽ എല്ലാരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം അരുണും നിയാസും വീട്ടിൽ നിന്നിറങ്ങി.പുറത്തിറങ്ങിയതും തന്റെ കയ്യിലുള്ള സ്പേർ ചാവി കൊണ്ട് മുന്നിലെ വാതിൽ അരുൺ ലോക്ക് ചെയ്തു..

പോർച്ചിൽ നിന്ന് തന്റെ ബുള്ളറ്റ് തള്ളിയിറക്കുന്ന നിയാസിനെ കണ്ട അരുൺ

"എടാ മണ്ടാ. ഇതുപോലൊരു കാര്യത്തിന് പോകുമ്പോൾ ബുള്ളറ്റ് ആണോ എടുക്കുന്നെ! നാട്ടുകാരെ മൊത്തം അറിയിക്കാനുള്ള പ്ലാൻ ആണൊ.. എന്റെ splendor എടുക്കാം എന്നും പറഞ്ഞു അരുൺ തന്റെ വണ്ടി ഉന്തി ഗേറ്റിന് പുറത്തെത്തിച്ചു..മുന്നോട്ടു കുറച്ചുനേരം കൂടി തള്ളിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് പാത്തുവിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു..

10 മിനിറ്റ് കൊണ്ട് തന്നെ പാത്തുവിന്റെ വീടിനു മുന്നിലെത്തി ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ നിയാസ് വണ്ടിയിൽ നിന്നിറങ്ങി അവളുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു..

'ആരുമില്ല.. അടുക്കള ഭാഗത്തേക്ക് വാ' എന്നായിരുന്നു പാത്തുവിന്റെ മറുപടി.. തനിക്ക് വേണ്ട സിഗ്നൽ കിട്ടിയ നിയാസ് പതിയെ ഗേറ്റ് ചാടി കടന്നു

അരുൺ : ടാ.. നോക്കീം കണ്ടും കാര്യങ്ങൾ ചെയ്യ് ട്ടോ..

നിയാസ് തിരിഞ്ഞു നോക്കാതെ കൈ ഉയർത്തി അരുണിനോട് വിട്ടോളാൻ ആംഗ്യം കാണിച്ച് അടുക്കള ഭാഗത്തേക്ക് നടന്നു.

അവൻ പൂർണമായി മുന്നിൽ നിന്ന് മറഞ്ഞ ശേഷം അരുൺ വണ്ടിയെടുത്ത് വീട്ടിലേക്ക് തിരിച്ചു..

പാത്തു വാക്കുപാലിച്ചു.. അടുക്കളയിലെ സേഫ്റ്റി ഗ്രിൽ തുറന്നിട്ടിട്ടുണ്ട്..നിയാസ് ഉള്ളിലേക്ക് കയറി.. പാത്തു അവനെയും കാത്ത് അടുക്കള ഭാഗത്തെ വാതിലിൽ ചാരി നിൽപ്പുണ്ടായിരുന്നു.. അവളെ കണ്ടതും നിയാസ് ചിരിച്ചു കൊണ്ട് അവളുടെ മേലേക്ക്

💬 Comments

View all comments