Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]
വരാൻ സാധ്യത കുറവാണ്. കൊച്ചിനെയും കൊണ്ട് യാത്ര ബുദ്ധിമുട്ടല്ലേ?. ഞങ്ങൾ ഇപ്പോൾ തന്നെ താഴേക്ക് വരാട്ടോ. ഏതാ കാർ? "
ഞാൻ കാർ ഏതാണെന്നു പറഞ്ഞുകൊടുത്തുകൊണ്ട് കാൾ കട്ട് ചെയ്തു. അപ്പോൾ റിയാനായും പോകുന്നില്ലേ? ഞാൻ അപ്പോൾ തന്നെ റിയാനായെ വിളിച്ചു, " റെഡിയായോ ഇത്ത? ഞാൻ കരാമയിൽ ആണ്. ഒരു 10 മിനിറ്റിൽ അവിടെയെത്തും. റെഡിയായി നിന്നോ. വിളിച്ചിട്ട് താഴെക്കിറങ്ങിയാൽ മതി" എന്ന് പറഞ്ഞുകൊണ്ട് കാൾ കട്ട് ചെയ്തു.
സംസാരത്തിൽ മൂത്ത രണ്ടു പെണ്മക്കൾക്കും വലിയ ദുഃഖമുള്ളതായി തോന്നിയില്ല. അല്ല അങ്ങനെ തോന്നാനും വിധം നല്ല മനുഷ്യൻ ഒന്നുമല്ലല്ലോ മരിച്ചത്. അവരുടെ ഉപ്പയാണെങ്കിലും എന്റെ ഉപ്പ കുഞ്ഞുമ്മക്ക് പിള്ളേരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും പഠനത്തിനുമായി കൊടുത്ത കാശ് പോലും കുഞ്ഞുമ്മയെ തല്ലി തട്ടിപ്പറിച്ച് കൊണ്ടുപോയി കള്ളുവാങ്ങി കുടിച്ച മനുഷ്യനല്ലേ? ഇതൊന്നും മക്കൾക്കു മറക്കാനാവില്ലല്ലോ? പിന്നെങ്ങനെയാ സങ്കടമുണ്ടാകുക?
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് രഹനത്ത ഒക്കത്ത് രണ്ടാമത്തെ കൊച്ചും മറുകയ്യാൽ ട്രോളി ബാഗും ഉരുട്ടി ചുരിദാറിട്ട് വരുന്നത് കണ്ടത് പിന്നെ മൂത്ത ചെക്കനും. കൂടെ മറ്റൊരു പെണ്ണും, അത് സലോമിതന്നെ. പെണ്ണൊന്ന് കൊഴുത്തിടുണ്ടോ? ഓർമയില്ല മുൻപത്തെ രൂപം.
അവർ അടുത്തെത്തിയപ്പോൾ തന്നെ കാർ കണ്ടു. പിന്നെ ചിരിച്ചുകൊണ്ട് വേഗം വന്നു പിന്നിലെ ഡോർ തുറന്നു രണ്ടാളും കയറി. ചെക്കൻ ആദ്യം തന്നെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്ന് കഴിഞ്ഞു.ട്രോളി ഞാനിറങ്ങി പിന്നിലെ ഡോർ തുറന്നുള്ളിൽ വച്ചു. ട്രോളി വാങ്ങുന്നതിനിടയിൽ ഞാൻ രഹനാത്തയുടെ കൈപ്പത്തിയിൽ ഒന്ന് തടവിവിട്ടു. ഇത്ത എന്നെ കണ്ണിൽ നോകിയൊന്ന് പുഞ്ചിരിചിട്ട് കാറിലേക്ക് കയറി. അടിപൊളി ലൈൻ ക്ലിയർ ആണല്ലോ.
💬 Comments
View all comments