Chapter Title : ഇത് ഞങ്ങളുടെ ലോകം 8 [Ameerali]
ട്രാഫിക്കെയുള്ളൂ. അവൻ കാർ ഡ്രൈവിംഗ് തുടങ്ങിയതേയുള്ളൂ. അതാ അടുത്ത കാൾ. നസിയാണ്. അവൻ കണക്ട് ചെയ്തു.
"ആ ഇക്കാ ഇറങ്ങിയോ? എല്ലാം പൊളിഞ്ഞല്ലേ? സാരമില്ല, അവസരങ്ങൾ ഇനിയും കിട്ടും. " നസി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓ അതൊന്നു സാരമില്ല ഇതൊക്കെ എപ്പോഴായാലും കിട്ടാവുന്നതല്ലേ. പിന്നെ എനിക്ക് കൂടെത്തന്നെ കൈ അകലത്തിൽ രണ്ടെണ്ണം ഉണ്ടല്ലോ? പിന്നെ എന്റെ നസിമോളും. അതിനപ്പുറം എനിക്ക് മറ്റെന്താ വേണ്ടത്?" അമീർ ചോദിച്ചു.
"എന്നാലും ആഗ്രഹിച്ചു പോയതല്ലേ? പോട്ടെ. ഫൈസലിക്ക വിളിച്ചിരുന്നു. ഇക്ക അവർക്ക് രണ്ടുപേർക്കും ടിക്കറ്റ് എടുക്കും എന്ന് പറഞ്ഞു. അപ്പോൾ മറ്റുള്ളവരോ? അവർക്കും പോണ്ടേ? മയ്യത്ത് എടുക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം കാണാൻ അവർക്ക് ആഗ്രഹമുണ്ടാവില്ലെ? " നസി ചോദിച്ചു.
"ഞാൻ ഫൈസലിനോട് പറഞ്ഞല്ലോ പോകേണ്ടവരുടെയൊക്കെ പാസ്പോർട്ട് കോപ്പി അയച്ചു തരാൻ ടിക്കറ്റ് എടുത്തുകൊടുക്കാം എന്ന് " അമീർ മറുപടി കൊടുത്തു.
"ദദാണെന്റെയിക്ക. ഞാൻ റംസിയോട് പറഞ്ഞ് ഇപ്പോൾ തന്നെ എല്ലാവരുടെയും പാസ്പോർട്ട് കോപ്പി അയച്ചുതരാം. നമ്മൾ ഇവിടെ ഉള്ളപ്പോൾ ഇക്കാര്യത്തിൽ പൈസ ഇല്ലാത്തതിന്റെ പേര് പറഞ്ഞ് അവർക്കാർക്കും ഉപ്പയുടെ മയ്യത്ത് കാണാനാവാത്ത അവസ്ഥ ഉണ്ടാകരുത്. അതിക്കക്കും ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും " നസ്സി എന്തൊക്കെയോ പ്ലാൻ ചെയ്തുകൊണ്ട് പറഞ്ഞു.
"നമുക്ക് റംസിയെ കിട്ടിയത് തന്നെ വലിയ ഗുണമല്ലേ?" ഞാൻ നസീയുടെ അടുത്ത് ചെറിയൊരു ചൂണ്ടയിട്ടു.
" അതെ. വലിയ ഗുണം തന്നെയാണ്. പക്ഷേ എന്റെ ഇക്കാക്ക് ആ ഗുണം മാത്രം പോരല്ലോ. അവൾക്ക് മുകളിൽ വേറെയും ഗുണങ്ങൾ ഉണ്ടല്ലോ. അതൊക്കെ എന്തിനാ വെറുതെ കളയുന്നത്? പിന്നെ എല്ലാവരും അറിയാവുന്നവർ
💬 Comments
View all comments