Chapter Title : ഇതൾ 🍃 3 [Mayakannan]
പുരികം ചുളിച്ചു. എന്നാൽ ഞാൻ ഉദ്ദേശിച്ച ആ ഒളിയമ്പ് എന്താണെന്ന് തലച്ചോറിൽ കത്തിയതോടെ, അവളുടെ ചുണ്ടിലൊരു നേർത്ത ചിരി വിടർന്നു.
"അതെന്തേ അങ്ങനെ? അച്ഛന് എന്താ ജോലി?"
"അച്ഛന് സ്വന്തമായിട്ട് ബിസിനസ്സ് ആണ്. കുറച്ചു ഷോപ്പുകളുണ്ട്. എപ്പോഴും സൈറ്റുകളിലും ഡീലർമാരുടെ അടുത്തുമായിട്ടായിരിക്കും. അതുകൊണ്ട് വീട്ടിൽ നിൽക്കാൻ അങ്ങേർക്ക് സമയമില്ല,"
പച്ചയായ ഒരു സത്യം ഞാൻ വളരെ ലാഘവത്തോടെ പറഞ്ഞു നിർത്തി.
"ഓഹോ... അങ്ങനെ!"
അവൾ കവിളിൽ കൈതാങ്ങി എന്നെ ഒന്നുകൂടി സൂക്ഷ്മമായി നോക്കി.
"എങ്കിൽ പിന്നെ ഹരിക്ക് അച്ഛന്റെ ആ ബിസിനസ്സ് നോക്കി നടത്താമായിരുന്നില്ലേ? വെറുതെ ഇത്രയും കഷ്ടപ്പെട്ട്, ഇന്റർവ്യൂവുമൊക്കെ നടത്തി ഈയൊരു പ്രൊഫഷനിലേക്ക് വരാൻ എന്താ കാരണം?"
ഒരു മെന്ററുടെ ജിജ്ഞാസയോടെ അവൾ ചോദിച്ചപ്പോൾ, എന്റെ മനസ്സിലേക്ക് ഇരച്ചെത്തിയത് അച്ഛന്റെ ആ പഴയ ശാഠ്യങ്ങളും ഊൺമേശയിലെ വഴക്കുകളുമായിരുന്നു. ആ ബിസിനസ്സ് ഏറ്റെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വീട്ടിലുണ്ടായ പൊട്ടിത്തെറികൾ മറ്റൊരാളോട്, അതും എന്റെ ടീം ലീഡിനോട് എങ്ങനെ ചുരുക്കിപ്പറയുമെന്ന ആലോചനയിലായിരുന്നു ഞാൻ.
"അത് പിന്നെ അനുപമ..."
ഞാൻ പറഞ്ഞുതുടങ്ങിയതും അവൾ കൈ ചെറുതായി ഉയർത്തി എന്നെ തടഞ്ഞു.
"ഹരി... ഇങ്ങനെ എപ്പോഴും എന്നെ അനുപമ അനുപമ എന്ന് വിളിച്ച് വെറുപ്പിക്കല്ലേ. എന്നെ അടുത്തറിയുന്നവരൊക്കെ 'അനു' എന്നാ വിളിക്കുന്നത്. ഹരിയും അങ്ങനെ വിളിച്ചാൽ മതി.
ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സ് ആയില്ലേ... ആ, എന്താ ഹരി പറഞ്ഞു വന്നത്?"
വളരെ സ്വാഭാവികമായൊരു ചിരിയോടെ, യാതൊരു അകൽച്ചയുമില്ലാതെ അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ എന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് കൊളുത്തിവലിച്ചതുപോലെ തോന്നി. രണ്ടു ദിവസം മുൻപ് വരെ എനിക്ക് നേരെ
💬 Comments
View all comments