0%

Chapter Title : ഇതൾ 🍃 3 [Mayakannan]

വിരിഞ്ഞു. ഞാൻ കസേര ഒതുക്കിവെച്ച്, മുന്നിൽ താളത്തിൽ നടന്നുനീങ്ങുന്ന അനുപമയുടെ പിന്നാലെ കാന്റീൻ ലക്ഷ്യമാക്കി നടന്നു.

ലിഫ്റ്റ് വഴി താഴത്തെ നിലയിലെ കാന്റീനിലേക്ക് എത്തുമ്പോൾ അവിടെ ഉച്ചഭക്ഷണത്തിന്റെ നല്ല തിരക്കുണ്ടായിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള ആളുകൾ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുകയും ചിരിച്ചു സംസാരിക്കുകയും ചെയ്യുന്നു.

ഫുഡ് കൗണ്ടറിലേക്ക് ചെന്ന് ചോറും സാമ്പാറും മീൻ വറുത്തതുമടങ്ങുന്ന ഊണ് അവൾ വാങ്ങിയെടുത്തു; എനിക്കും അത് തന്നെയായിരുന്നു ഇഷ്ടം. ട്രേയിൽ രണ്ട് പ്ലേറ്റുകളിലായി ആവി പറക്കുന്ന വിഭവങ്ങൾ വാങ്ങി, തിരക്കുകളിൽ നിന്ന് ഒരല്പം മാറി ജനാലയ്ക്കരികിലുള്ള ഒഴിഞ്ഞ ഒരു ടേബിളിലേക്ക് ഞങ്ങൾ നടന്നു.

പുറത്തെ ഇളംവെയിലിന്റെ തിളക്കവും മരങ്ങളുടെ പച്ചപ്പും കാണാവുന്ന ആ കോർണർ ടേബിളിൽ, എതിരെ ഇരിക്കുന്ന അനുപമയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ ട്രേയിലെ പ്ലേറ്റ് മുന്നിലേക്ക് നീക്കിവെച്ചു.

ഔദ്യോഗികതയുടെ ചട്ടക്കൂടുകൾ പതുക്കെ അഴിഞ്ഞുവീഴുന്നതുപോലെ, ആ കാന്റീനിലെ തണുപ്പിൽ പരസ്പരം കണ്ണുകൾ ഉടക്കി ഞങ്ങൾ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.

മേശപ്പുറത്തിരുന്ന പ്ലേറ്റിലെ ചോറ് പതുക്കെ ഉരുളയാക്കുന്നതിനിടയിലാണ് അനുപമ പെട്ടെന്ന് കൈയിലെ ചലനം നിർത്തിയിട്ട്. വളരെ ശാന്തമായി എന്നെ നോക്കി.

"ഹരിയുടെ വീട്ടിൽ ആരൊക്കെയാ ഉള്ളത്?"

അപ്രതീക്ഷിതമായൊരു കുശലാന്വേഷണമായിരുന്നു അത്. എങ്കിലും അവളുടെ സ്വരത്തിൽ ഓഫീസിലെ ആ കാർക്കശ്യമില്ലായിരുന്നു; സ്വന്തം സുഹൃത്തിനോട് ചോദിക്കുന്നതുപോലൊരു അയവ്.

"അച്ഛനും അമ്മയും പിന്നെ ഞാനും... ഞങ്ങൾ മൂന്നുപേര് മാത്രമേയുള്ളൂ അനുപമ,"

ഞാൻ പ്ലേറ്റിൽ നിന്ന് തലയുയർത്തി ഒരു ചിരിയോടെ പറഞ്ഞു.

"പിന്നെ... അതിൽ ഗ്രഹനാഥൻ എപ്പോഴും അങ്ങനെ വീട്ടിൽ കാണാറില്ലെന്ന് മാത്രം."

ഗ്രഹനാഥൻ എന്ന ആ വാക്ക് കേട്ടപ്പോൾ അവൾ ഒരു നിമിഷം സംശയത്തോടെ

💬 Comments

View all comments