0%

Chapter Title : ഇതൾ 🍃 3 [Mayakannan]

ചിരി പൊട്ടിമുളച്ചു. വെറുമൊരു കൗതുകത്തിന് സൂക്ഷിച്ചു നോക്കുമ്പോൾ, ആ കണ്ണടയും വട്ടമുഖവും തുടുത്ത അധരങ്ങളും കണ്ടാൽ പെട്ടെന്ന് ഓർമ്മ വരുന്നത് മിയ ഖലീഫയെയാണ്!

ആ ഒരു സാമ്യം ഉള്ളിൽ വല്ലാത്തൊരു കുസൃതിയുണർത്തിയെങ്കിലും, അവൾ കാണാതെ ഞാൻ മുഖത്തെ ഭാവം വളരെ ഗൗരവത്തിൽ തന്നെ പിടിച്ചുനിർത്തി.

തുടർന്ന് അങ്ങോട്ട് സംശയങ്ങളൊക്കെ ചോദിച്ചറിഞ്ഞും, പുതിയ ഫയലുകളിലെ സങ്കീർണ്ണതകൾ അവൾ ക്ഷമയോടെ പറഞ്ഞുതന്നും ഞങ്ങൾ ആ ജോലിയിൽ മുഴുകി. അവൾ കാണിച്ചുതന്ന ഓരോ ചെറിയ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ ഞാൻ മനസ്സിലാക്കിയെടുത്തു.

ഒരു സീനിയറുടെ അനാവശ്യ ഗർവൊന്നുമില്ലാതെ, വളരെ ലളിതമായി കാര്യങ്ങൾ പകർന്നുതരുന്ന ഒരു നല്ല മെന്ററായിരുന്നു അവൾ.

രണ്ടുപേരും ഒരുമിച്ച് ആ വർക്കിൽ പൂർണ്ണമായി മുഴുകിയിരുന്നതുകൊണ്ട് സമയം കടന്നുപോയത് ഞങ്ങൾ അറിഞ്ഞതേയില്ല. സിസ്റ്റത്തിലെ അവസാനത്തെ ഡാറ്റാ ഷീറ്റും അപ്ലോഡ് ചെയ്ത് തീർത്ത് മോണിറ്ററിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം ഒരു മണി കഴിഞ്ഞെന്ന് മനസ്സിലായത്.

"ഹരീ... താൻ വരുന്നോ? കാന്റീനിൽ പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം."

തൊട്ടടുത്ത കസേരയിൽ നിന്ന് നിവർന്നുനിന്ന്, വസ്ത്രത്തിന്റെ ചുളിവുകൾ ഒന്ന് ഒതുക്കിക്കൊണ്ട് അവൾ ചോദിച്ചു.

ഇത്ര പെട്ടെന്ന് ഞാനും ഈ 'താടക'യും തമ്മിൽ ഇത്രയും ഒത്തുപോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയതല്ല. അന്ന് കാന്റീനിൽ വെച്ച് ശത്രുവിനെപ്പോലെ മുഖം തിരിച്ചുപോയ ആൾ, ഇന്ന് കൂടെയിരുന്ന് ഊണ് കഴിക്കാൻ സ്നേഹത്തോടെ ക്ഷണിക്കുന്നു!

അവൾ നീട്ടിത്തന്ന ആ സൗഹൃദത്തിന്റെ അവസരം വേണ്ടെന്നു വെക്കാൻ എന്റെ മനസ്സ് ഒട്ടും സമ്മതിച്ചില്ല.

"എന്നാൽ ഞാനും വരുന്നു... നല്ല വിശപ്പുണ്ട്,"

ഞാൻ കസേരയിൽ നിന്നെഴുന്നേറ്റുകൊണ്ട് പറഞ്ഞു.

അവളുടെ മുഖത്തൊരു തെളിഞ്ഞ ചിരി

💬 Comments

View all comments