0%

Chapter Title : ഇതൾ 🍃 3 [Mayakannan]

ഒരു നിമിഷം ചിരിച്ചുപോയി.

എങ്കിലും, മനസ്സിലുണ്ടായിരുന്ന അവസാനത്തെ സന്ദേഹവും കാറ്റിൽ പറന്നുപോയതുപോലെ തോന്നി. ഈ ഓഫീസിനുള്ളിൽ ഇനി കാര്യങ്ങൾ വളരെ സുരക്ഷിതമാണ്. ഒരു പുതിയ സൗഹൃദത്തിന്റെ തണലിൽ, ആത്മവിശ്വാസത്തോടെ ഞാൻ വീണ്ടും സിസ്റ്റത്തിലേക്ക് കണ്ണുകൾ പായിച്ചു.

സ്വന്തം ക്യാബിനിലേക്ക് പോയ അനുപമ, കൈയിലുണ്ടായിരുന്ന ലാപ്ടോപ്പും ബാഗുമൊക്കെ വെച്ച് നിമിഷങ്ങൾക്കകം തന്നെ എന്റെ അടുത്തേക്ക് തിരിച്ചെത്തി. അടുത്ത് കിടന്ന ഒരു കറങ്ങുന്ന കസേര വലിച്ച് എന്റെ തൊട്ടരികിലേക്ക് ചേർത്തിട്ട് അവൾ ഇരുന്നു.

"ഹരി, ആ മൗസ് ഇങ്ങോട്ട് തന്നേ..."

എന്റെ കൈയിലിരുന്ന മൗസ് സ്വന്തം കൈകളിലേക്ക് വാങ്ങി, മോണിറ്ററിലേക്ക് അല്പം ചാഞ്ഞിരുന്ന് അവൾ ആ യുകെ പ്രൊജക്റ്റുകളുടെ ബാക്കി കാര്യങ്ങൾ ഓരോന്നായി സിസ്റ്റത്തിൽ ചെയ്തു കാണിക്കാൻ തുടങ്ങി.

അവൾ എന്റെ ഇത്രയും അടുത്തിരിക്കുമ്പോൾ, ആ ശരീരത്തിൽ നിന്നുള്ള വശ്യമായ പെർഫ്യൂമിന്റെ നേർത്ത സുഗന്ധം എന്റെ നാസികയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മനസ്സിനെ വല്ലാതെ ഉന്മേഷപ്പെടുത്തുന്ന ഒരു പ്രത്യേക ഗന്ധം.

മൗസ് ചലിപ്പിക്കുന്ന അവളുടെ വിരലുകളിലേക്കും മുഖത്തേക്കും ഞാൻ വെറുതെ നോക്കിപ്പോയി. 'ഹോ... എന്തൊരു പെണ്ണാണ് ഇവൾ!' മനസ്സിൽ അറിയാതെ പറഞ്ഞുപോയി. ആദ്യത്തെ ദിവസം കാന്റീനിൽ വെച്ച് കണ്ടപ്പോൾ ആളുകളെ പുഴുങ്ങിത്തിന്നുന്ന കൊടും ജാഡക്കാരിയാണെന്നാണ് ഞാൻ വിചാരിച്ചത്.

എന്നേക്കാൾ നാല് വയസ്സോളം കൂടുതൽ പ്രായമുണ്ടെന്ന് അറിയാമെങ്കിലും, കണ്ടാൽ അത്രയൊന്നും പറയില്ല. ശാന്തവും പ്രസന്നവുമായ ഒരു ഐശ്വര്യമുള്ള മുഖം.

പെട്ടെന്നാണ് അവൾ പോക്കറ്റിൽ നിന്ന് ആ നേർത്ത ഫ്രെയിമുള്ള കണ്ണടയെടുത്ത് മൂക്കിൻതുമ്പിലേക്ക് വെച്ചത്. സ്ക്രീനിലെ ചെറിയ അക്ഷരങ്ങൾ തെളിഞ്ഞു കാണാനായി അവൾ ആ കണ്ണട വെച്ച ആ നിമിഷം...

എന്റെ ഉള്ളിൽ അറിയാതെ ഒരു

💬 Comments

View all comments