0%

Chapter Title : ഇതൾ 🍃 3 [Mayakannan]

ലാപ്ടോപ്പ് ബാഗും, മറുകയ്യിൽ ആവി പറക്കുന്ന ചെറിയൊരു കോഫി കപ്പുമുണ്ട്. മുഖത്ത് നല്ലൊരു തെളിച്ചവും പ്രസരിപ്പും.

എന്നെ കണ്ടതും അവളുടെ ചുണ്ടിൽ ഇന്നലെ മാളിൽ വെച്ച് കണ്ട അതേ സ്വാഭാവികമായ, മനോഹരമായ പുഞ്ചിരി വിരിഞ്ഞു.

"ആ... ശ്രീഹരി! നേരത്തെ എത്തിയോ?"

ഒരു സീനിയറിന്റെ യാതൊരു ജാഡയുമില്ലാതെ, വളരെ ലളിതമായി അവൾ ചോദിച്ചു.

"ആഹ്... ഇപ്പൊ എത്തിയതേയുള്ളൂ ഒരു പത്തു മിനിറ്റായി,"

ഞാൻ കസേരയിൽ നിന്ന് പതുക്കെ എഴുന്നേൽക്കാൻ തുടങ്ങിയതും അവൾ കൈ കാണിച്ച് തടഞ്ഞു.

"ഹേയ്... ഇരിക്ക് ഇരിക്ക്, എന്തിനാ എഴുന്നേൽക്കുന്നത്?."

അവൾ എന്റെ ഡെസ്കിന്റെ സൈഡിലേക്ക് അല്പം ചാഞ്ഞുനിന്ന്, കയ്യിലെ പേപ്പർ കപ്പിൽ നിന്ന് ഒരു സിപ്പ് കാപ്പി കുടിച്ചു. എന്നിട്ട് മോണിറ്ററിലേക്ക് കണ്ണോടിച്ചു.

"ഇന്നത്തെ യുകെ ഷീറ്റ്സ് ഒക്കെ കിട്ടിയോ തനിക്ക്? നോക്കാൻ തുടങ്ങിയോ, എങ്ങനെയുണ്ട്... സംശയങ്ങൾ വല്ലതും ഉണ്ടോ?"

"ഷീറ്റുകൾ കിട്ടി അനുപമ. ഞാൻ ജസ്റ്റ് ഒന്ന് ഓടിച്ചു നോക്കുകയായിരുന്നു,"

ഞാൻ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി.

"ആ ലണ്ടൻ ടീമിന്റെ പുതിയ ഡാറ്റാ ഫോർമാറ്റിൽ എന്തോ ചെറിയൊരു മാറ്റം പോലെ തോന്നുന്നു. ഇന്നലത്തെ കോളം സ്ട്രക്ചറിൽ നിന്നൊരു വ്യത്യാസമുണ്ട്."

"യാഹ്... അവർ രാവിലെ പുതിയൊരു ടെംപ്ലേറ്റ് അപ്ഡേറ്റ് ചെയ്തതാണ്. താൻ അതോർത്ത് ടെൻഷൻ ഒന്നും അടിക്കണ്ട,"

അവൾ വളരെ കൂളായി പറഞ്ഞു.

"ഞാൻ എന്റെ ലാപ്ടോപ്പും ബാഗുമൊക്കെ ക്യാബിനിൽ ഒന്ന് വെച്ചിട്ട് വരാം. എന്നിട്ട് നമുക്കത് ഒരുമിച്ച് ഇരുന്ന് നോക്കാം, ഓക്കേ?"

അത്രയും പറഞ്ഞ് അവൾ ഒന്നു കണ്ണുചിമ്മി സ്വന്തം ക്യാബിനിലേക്ക് നടന്നുപോയി. അവളുടെ ആ അവസാനത്തെ വാക്കുകൾ കേട്ട് ഞാൻ വെറുതെ

💬 Comments

View all comments