Chapter Title : ഇതൾ 🍃 3 [Mayakannan]
നോക്കി വണ്ടി ഓടിക്കണേ,"
അമ്മ പതിഞ്ഞ സ്വരത്തിൽ ഓർമ്മിപ്പിച്ചു.
ഇന്ന് അഭിയുടെ വരവും കാത്ത് ഞാൻ നിന്നില്ല. പോർച്ചിൽ കിടന്ന എന്റെ സ്വന്തം പൾസർ സ്റ്റാർട്ട് ചെയ്ത് ഞാൻ ഗേറ്റുകടന്നു. രാവിലെത്തെ ഇളംവെയിലും കുളിർകാറ്റുമേറ്റ് നഗരത്തിലെ തിരക്കുകളിലൂടെ വണ്ടി പായുമ്പോൾ മനസ്സിനൊരു പ്രത്യേക ഉന്മേഷം തോന്നി.
പട്ടത്തെ ആ വലിയ ഗ്ലാസ് കെട്ടിടത്തിന്റെ പാർക്കിംഗിൽ വണ്ടി ഒതുക്കിവെച്ച്, ലിഫ്റ്റ് കയറി മൂന്നാം നിലയിലെ മെയിൻ ബേയിലേക്ക് എത്തുമ്പോൾ സമയം ഒൻപതര കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ.
ഓഫീസിൽ ആളുകൾ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ചിലർ ബാഗ് വെച്ച് സിസ്റ്റം ഓൺ ചെയ്യുന്നു, മറ്റു ചിലർ കോഫി മെഷീന്റെ അടുത്ത് നിന്ന് പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. വലിയ ബഹളങ്ങളൊന്നുമില്ലാത്ത, തികച്ചും ശാന്തമായൊരു അന്തരീക്ഷം.
ഞാൻ നേരെ കോണിലുള്ള എന്റെ വർക്ക് സ്റ്റേഷനിലേക്ക് ചെന്നു. ഇന്നലെ അനുപമ കാണിച്ചുതന്ന അതേ സിസ്റ്റത്തിന് മുന്നിലിരുന്ന് ലോഗിൻ ചെയ്തു. സ്ക്രീനിൽ നീല വെളിച്ചം തെളിഞ്ഞു.
യുകെ ക്ലയന്റുകളുടെ ഇന്നത്തെ പുതിയ ഡാറ്റാബേസും വർക്ക് ഓർഡറുകളും മെയിലിൽ വന്നിട്ടുണ്ടായിരുന്നു. കസേരയിലേക്ക് അല്പം ചാരിയിരുന്ന്, ഇന്നലെ പഠിച്ച കാര്യങ്ങളൊക്കെ മനസ്സിൽ ഒന്നുകൂടി ഓർത്തെടുത്ത് ഞാൻ ആ ഫയലുകൾ ഓരോന്നായി തുറന്നു നോക്കാൻ തുടങ്ങി.
അപ്പോഴാണ് പിന്നിൽ നിന്ന് ആ പരിചിതമായ നേർത്ത പെർഫ്യൂമിന്റെ സുഗന്ധവും, ഒപ്പം തറയിൽ തട്ടുന്ന ഹൈഹീൽസിന്റെ നേർത്തൊരു താളവും എന്റെ ശ്രദ്ധയിൽ പെട്ടത്.
ഞാൻ പതുക്കെ തലതിരിച്ചു നോക്കി.
അനുപമയാണ്!
ഇന്ന് തികച്ചും പ്രൊഫഷണലായൊരു ലുക്കിലാണ് അവൾ വന്നിരിക്കുന്നത്. ഇളം ക്രീം നിറത്തിലുള്ള ഫോർമൽ ഷർട്ടും കറുത്ത ജീൻസും. മുടി ഭംഗിയായി ഒതുക്കിക്കെട്ടിയിരിക്കുന്നു.
കയ്യിൽ
💬 Comments
View all comments