Chapter Title : ഇതൾ 🍃 3 [Mayakannan]
പക്ഷേ, പെട്ടെന്ന് തന്നെ ആ ഭാവം പുറത്തു കാണിക്കാതെ, ഒരു ദീർഘശ്വാസത്തോടെ അവൾ കണ്ണുകൾ ചിമ്മി ആ വികാരം ഉള്ളിലേക്ക് ഒതുക്കി.
"വീട്ടിൽ... അച്ഛനും അമ്മയും പിന്നെ ഞാനും,"
അവൾ പതുക്കെ പറഞ്ഞു തുടങ്ങി. അവളുടെ സ്വരത്തിൽ നേരത്തെ ഉണ്ടായിരുന്ന ആ പ്രസരിപ്പ് മാഞ്ഞുപോയിരുന്നു.
"പിന്നെ എനിക്കൊരു അനിയത്തിയുണ്ട്, അപർണ്ണ. അവളുടെ മാര്യേജ് ഒക്കെ കഴിഞ്ഞ് ഇപ്പോൾ സിംഗപ്പൂരിലാണ്..."
അത്രയും പറഞ്ഞ് അവൾ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലേക്ക് നോക്കി നിശബ്ദയായി ഇരുന്നു. ആ വാക്കുകൾക്കിടയിൽ അവൾ മനപ്പൂർവ്വം പറയാതെ മാറ്റിവെച്ച, ആരും കാണാതെ മറച്ചുവെച്ച ഏതോ ഒരു വലിയ കാര്യം ബാക്കിനിൽക്കുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
"അനുവിന്..."
ഞാൻ ചോദിക്കാൻ തുടങ്ങിയതും, അവൾ പെട്ടെന്ന് തലയുയർത്തി എന്നെ നോക്കി കൃത്രിമമായൊരു ചിരി മുഖത്ത് വരുത്തി.
"ഹരി, വേഗം കഴിക്ക്... രണ്ടു മണിക്ക് യുകെ ക്ലയന്റുമായി ചെറിയൊരു സ്റ്റാറ്റസ് കോൾ ഉള്ളതാ,"
പ്ലേറ്റിലേക്ക് വിരലുകൾ ചലിപ്പിച്ചുകൊണ്ട് അവൾ പെട്ടെന്ന് വിഷയം മാറ്റി.
എന്നാൽ, ആ താഴ്ന്നുപോയ തലയിലേക്കും ശാന്തമായ മുഖത്തേക്കും നോക്കുമ്പോൾ എനിക്ക് വ്യക്തമായിരുന്നു പുറമെ ഗൗരവം കാണിച്ച് ജീവിക്കുന്ന ഈ സുന്ദരിയായ പെൺകുട്ടിയുടെ ഉള്ളിൽ, ആരോടും പങ്കുവെക്കാത്ത വല്ലാത്തൊരു മുറിവ് നീറിപ്പുകയുന്നുണ്ട്……
ഓഫീസിൽ നിന്നുള്ള മടക്കയാത്രയിൽ മനസ്സിന് നല്ലൊരു തെളിച്ചമുണ്ടായിരുന്നു. വണ്ടി പോർച്ചിൽ ഒതുക്കി, ഉമ്മറത്തെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറുമ്പോൾ എന്റെ കണ്ണുകൾ പതിവുപോലെ ആദ്യം ചെന്നുനിന്നത് ഹാളിലെ ആ പഴയ സോഫയിലേക്കാണ്.
പക്ഷേ, അവിടെ ശൂന്യമായിരുന്നു. എന്റെ ക്ഷീണമത്രയും ആ മടിയിൽ തലവെച്ച് അലിയിച്ചുകളയാൻ എനിക്ക് താങ്ങായി നിൽക്കാറുള്ള ആ രൂപം അവിടെ ഉണ്ടായിരുന്നില്ല.
ഇന്ന് മേമ
💬 Comments
View all comments