Chapter Title : ഇതൾ 🍃 3 [Mayakannan]
വന്നു.
"എടീ, വൈകുന്നേരമായതുകൊണ്ട് സിറ്റിയിലൊക്കെ നല്ല തിരക്കായിരിക്കും. കടയിലേക്ക് പോകുന്നതിനുമുന്നേ നീ ഹോസ്പിറ്റലിൽ എത്തിക്കോ"
ഞാൻ കളിയായി ചോദിച്ചു.
കാരണം, അവൾക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു കൊടുത്തത് ഞാൻ തന്നെയാണ്. പോരാത്തതിന് അവൾ ആ വണ്ടി വാങ്ങിയിട്ട് കൂടിപ്പോയാൽ ഒരു നാലഞ്ചു മാസമേ ആയിട്ടുണ്ടാകൂ.
ഹരണിക സൈഡ് മിററിലൂടെ എന്നെ ഒന്ന് കലിപ്പിൽ നോക്കി, പിന്നെ കിലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇങ്ങനെ പേടിക്കാതെ ഹരീ! നിനക്ക് എന്നെക്കുറിച്ച് അറിഞ്ഞുകൂടേ? ഞാൻ പ്രോ റൈഡർ ആണ് കേട്ടോ!"
അവൾ ആക്സിലറേറ്റർ കൊടുത്തതും വണ്ടി നല്ലൊരു ഒഴുക്കിൽ മുന്നോട്ട് പാഞ്ഞു.
മെയിൻ റോഡിലേക്ക് കയറിയതും വൈകുന്നേരത്തെ തണുത്ത കാറ്റ് മുഖത്തേക്ക് ആഞ്ഞടിച്ചു. നഗരത്തിൽ സന്ധ്യ പതുക്കെ മയങ്ങാൻ തുടങ്ങിയിരുന്നു. റോഡരികിലെ ഷോപ്പുകളിൽ നിയോൺ ലൈറ്റുകൾ മിന്നിത്തുടങ്ങി.
ഓഫീസ് വിട്ട് മടങ്ങുന്ന ആളുകളുടെ ബഹളവും വാഹനങ്ങളുടെ ഹോണടിയും നിറഞ്ഞ വീഥികൾ. ഞാൻ വിചാരിച്ചതിലും മികച്ച രീതിയിൽ തന്നെ ഹരണിക വണ്ടി കൺട്രോൾ ചെയ്തു പോകുന്നുണ്ടായിരുന്നു.
എങ്കിലും സിറ്റിയിലെ കനത്ത ട്രാഫിക്കിൽ വണ്ടി ചെരിയുമ്പോൾ ബാലൻസ് തെറ്റാതിരിക്കാൻ ഞാൻ പതുക്കെ അവളുടെ തോളിൽ കൈവെച്ച് ദിശ കാണിച്ചുകൊടുത്തു.
ആക്കുളം ബൈപ്പാസ് വഴി ഞങ്ങളുടെ വണ്ടി ചെന്നുനിന്നത് ലുലുമാളെന്ന ആ വലിയ കെട്ടിടത്തിന് മുന്നിലായിരുന്നു. ബേസ്മെന്റ് പാർക്കിംഗിൽ വണ്ടി ഒതുക്കിവെച്ച്, ലിഫ്റ്റ് വഴി ഞങ്ങൾ മെയിൻ എൻട്രൻസിലേക്ക് കയറി.
അകത്തേക്ക് കടന്ന നിമിഷം തന്നെ ആ തണുപ്പും വർണ്ണവെളിച്ചങ്ങളും കണ്ണുകളെ അമ്പരപ്പിച്ചു. പല ബ്രാൻഡുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഷോറൂമുകൾ, ആളുകളുടെ വലിയൊരു തിരക്ക്.
"നമുക്ക് ആദ്യം ഡ്രസ്സ് എടുക്കാൻ പോകാം ഹരീ,"
ഹരണിക എന്റെ കൈത്തണ്ടയിൽ പതുക്കെ
💬 Comments
View all comments